അവന്‍
സ്വയമൊരു കുന്നായി മാറിയ നാള്‍
അവളോട് പറഞ്ഞു ,
നീയൊരു മരമാവുക
സ്വയമൊരു കുന്നായി മാറിയ നാള്‍
അവളോട് പറഞ്ഞു ,
നീയൊരു മരമാവുക
വേരുകളാല്‍
എന്‍റെ ഹൃദയം
കുടിച്ചു തീര്‍ക്കുക
നാളുകള്‍ കഴിയവേ
ചിറകുകള്‍ മുളച്ച്
മരമൊരു ശലഭമായി
ആകാശം തേടിപ്പോയി
ചിറകുകള്‍ മുളച്ച്
മരമൊരു ശലഭമായി
ആകാശം തേടിപ്പോയി
കുന്നാകട്ടെ
ഇപ്പോഴും
ഏതോ ഒരു വയലിന്‍റെ
കബറിടത്തില്‍
വറ്റിയ നനവ് തേടുന്നു....
ഇപ്പോഴും
ഏതോ ഒരു വയലിന്‍റെ
കബറിടത്തില്‍
വറ്റിയ നനവ് തേടുന്നു....