എന്നെ നിങ്ങള്‍ക്കറിയില്ല,
ഞാനൊരനാഥ ..
ശ്മശാനങ്ങളുടെ
കാവല്‍ക്കാരനാണ്
എന്‍റെ കൂട്ടുകാരന്‍
എന്തെന്നാല്‍
എന്‍റെ മനസ്സിന്‍റെ താക്കോല്‍
അവന്‍റെ പക്കലാണ്
ശവങ്ങളുടെ വരവറിയിച്ച്
ആളനക്കമുയരുമ്പോള്‍
കാവല്‍ക്കാരന്‍റെ മുഖം തെളിയും
അന്നാണല്ലോ
അവന്‍റെ കീശയുടെ
ശൂന്യത നികത്തപ്പെടുന്നത്
എന്‍റെ മനസ്സിലെ വേലിയേറ്റങ്ങള്‍
അവനുത്സവമാണ്
ഒരിക്കലും തിരിച്ചു കിട്ടാത്ത
നിമിഷങ്ങളാണെന്ന്
തിരിച്ചറിഞ്ഞത് മുതല്‍ ...
അപ്പൊഴൊക്കെ
അവന്‍റെ കണ്ണുകള്‍ വന്യമാവാറുണ്ട്
ഭ്രാന്തമായ ആവേഗത്തിനൊടുവില്‍
തളര്‍ന്ന് വീഴുമ്പോള്‍ അവനെന്‍റെ മനസ്സ്
കൈമോശം വന്നിട്ടുണ്ടാകും
അവന്‍റെ മനസ്സു തന്നെ
അവനപ്പോള്‍ അറിയില്ല
കണ്ണുകളില്‍ നിറയെ ശവങ്ങളാവും
ശുഭ്ര വസ്ത്രത്തില്‍ പൊതിഞ്ഞ്
നിലാവില്‍ മലര്‍ന്ന ശവങ്ങള്‍.....