ഉടല്‍ പ്രണയത്തില്‍
ഉരുകിയൊലിച്ച
രാപ്പനിക്കൂട്ടുകള്‍
ചായം തേച്ച
മുഖങ്ങളില്‍
ചിതറിപ്പടര്‍ന്ന
ശ്വാസ വേഗം
നഗരവേഗം
ഉടലിലാര്‍ത്ത്
ഇരുട്ടിലൊരു
സര്‍പ്പ സീല്‍ക്കാരം
ഇരുട്ടൊഴിയുമ്പോള്‍
ബാക്കി വരുന്നത്
പ്രതിരോധത്തിന്‍റെ
റബര്‍ വഴികള്‍