1.കവിത
നെടു ഞരമ്പ് കീറി
തീത്തുള്ളിയുറ്റിച്ച്
ബോധരേണുക്കളില്‍
രക്ത സ്രാവം
2. നീ
മറവിയിലുമ്മ വെച്ച്
ഓര്‍മ്മപ്പൂപ്പല്‍
ചുരണ്ടിക്കൂട്ടി
നിലാവ് പോലൊളിക്കുന്നു
3. വീട്
ദുരൂഹതകള്‍ക്കൊരു കൂടാരം
മുറു മുറുപ്പിന്റെ ദൃഷ്ടികള്‍ക്കിടയില്‍
തിളച്ചു മൂടിയ കിണറാഴം
4. മിഠായി
വാ പൂട്ടിയൊന്നുമ്മ വെച്ചാല്‍
തീര്‍ന്നു പോകുവാന്‍ മാത്രം
എന്തു കൊണ്ടിത്ര ദുര്‍ബലയായി ?!
5. സംശയം
കണ്ണുനീരില്‍ ഉപ്പ് കൂടുതല്‍
പുഞ്ചിരിക്ക് വെണ്മ കൂടുതല്‍
വിയര്‍പ്പിന് സിഗരറ്റിന്റെ മണം
ചുംബനത്തിന്
ശീലിച്ചതിന്റെ പരിചയം
നീ പതിവ്രതയല്ല ..
6. വേദന
പ്രണയമെന്നാല്‍
ചങ്ങലക്കൊളുത്താണ്
തുരുമ്പിച്ചടര്‍ന്നാലും
മാംസത്തിലാഴ്ന്നു
കൊണ്ടേയിരിക്കും
നെടു ഞരമ്പ് കീറി
തീത്തുള്ളിയുറ്റിച്ച്
ബോധരേണുക്കളില്‍
രക്ത സ്രാവം
2. നീ
മറവിയിലുമ്മ വെച്ച്
ഓര്‍മ്മപ്പൂപ്പല്‍
ചുരണ്ടിക്കൂട്ടി
നിലാവ് പോലൊളിക്കുന്നു
3. വീട്
ദുരൂഹതകള്‍ക്കൊരു കൂടാരം
മുറു മുറുപ്പിന്റെ ദൃഷ്ടികള്‍ക്കിടയില്‍
തിളച്ചു മൂടിയ കിണറാഴം
4. മിഠായി
വാ പൂട്ടിയൊന്നുമ്മ വെച്ചാല്‍
തീര്‍ന്നു പോകുവാന്‍ മാത്രം
എന്തു കൊണ്ടിത്ര ദുര്‍ബലയായി ?!
5. സംശയം
കണ്ണുനീരില്‍ ഉപ്പ് കൂടുതല്‍
പുഞ്ചിരിക്ക് വെണ്മ കൂടുതല്‍
വിയര്‍പ്പിന് സിഗരറ്റിന്റെ മണം
ചുംബനത്തിന്
ശീലിച്ചതിന്റെ പരിചയം
നീ പതിവ്രതയല്ല ..
6. വേദന
പ്രണയമെന്നാല്‍
ചങ്ങലക്കൊളുത്താണ്
തുരുമ്പിച്ചടര്‍ന്നാലും
മാംസത്തിലാഴ്ന്നു
കൊണ്ടേയിരിക്കും