അമ്മയുടെ മുഖമാണെങ്കിലും
കാര്യമാക്കില്ല
ഒറ്റ നോട്ടത്താലൊരു ഭോഗം
മനസ്സിനുള്ളില്‍
നീണ്ടു പോകുന്ന മരുഭൂമി..
കള്ളി മുള്‍ച്ചെടികള്‍ പോലെ
ഉടലാട്ടങ്ങളുടെ മിന്നായങ്ങള്‍..
സുരയ്യ
കളങ്കിതമായ നക്ഷത്രം
ഊറി വരുന്ന സ്വപ്നങ്ങളെ
കോരിയെടുത്ത് നിറച്ചത്..
പ്രണയം പൂത്ത വസന്തത്തിന്
ആത്മാവിനെ ബലി നല്‍കിയത്..
ചിന്തകളുടെ ഗര്‍ഭ പത്രം നീക്കം ചെയ്യാം
എന്നെ തന്നെ വന്ധ്യമാക്കാം
നീയിനിയും
വിഷം പുരട്ടിയ വാക്കെയ്യരുത്
പ്രാര്ഥനകള്‍ക്ക്
പ്രത്യാക്രമണത്തിന്റെ ഭാഷയറിയില്ല
പ്രതിരോധത്തിന്റെയും...!
അക്കങ്ങളിട്ട്
നിരത്തുന്ന വാദങ്ങളില്‍ കുരുങ്ങി
ചിറകു മുറിയുന്നത് കഴുകന്റെതല്ല
സ്വപ്നങ്ങളുടെ ആകാശത്തേക്ക് പറക്കാന്‍ കൊതിച്ച
പാവം പച്ചത്തത്തയുടേതാണ്
പച്ചയുടെ രാഷ്ട്രീയം നീ തിരയും
ഇര കണ്ട നരിയെപ്പോലെ...!
എന്റെ വാക്കുകളുടെ
നാനാര്‍ഥങ്ങളില്‍ പിടി മുറുക്കും
അതിന്റെ
ചുണ്ടുകളുടെ നിറം ചുവപ്പാണെന്നത്
നിനക്കൊരു കാരണമാകാം
കാര്യമാക്കില്ല
ഒറ്റ നോട്ടത്താലൊരു ഭോഗം
മനസ്സിനുള്ളില്‍
നീണ്ടു പോകുന്ന മരുഭൂമി..
കള്ളി മുള്‍ച്ചെടികള്‍ പോലെ
ഉടലാട്ടങ്ങളുടെ മിന്നായങ്ങള്‍..
സുരയ്യ
കളങ്കിതമായ നക്ഷത്രം
ഊറി വരുന്ന സ്വപ്നങ്ങളെ
കോരിയെടുത്ത് നിറച്ചത്..
പ്രണയം പൂത്ത വസന്തത്തിന്
ആത്മാവിനെ ബലി നല്‍കിയത്..
ചിന്തകളുടെ ഗര്‍ഭ പത്രം നീക്കം ചെയ്യാം
എന്നെ തന്നെ വന്ധ്യമാക്കാം
നീയിനിയും
വിഷം പുരട്ടിയ വാക്കെയ്യരുത്
പ്രാര്ഥനകള്‍ക്ക്
പ്രത്യാക്രമണത്തിന്റെ ഭാഷയറിയില്ല
പ്രതിരോധത്തിന്റെയും...!
അക്കങ്ങളിട്ട്
നിരത്തുന്ന വാദങ്ങളില്‍ കുരുങ്ങി
ചിറകു മുറിയുന്നത് കഴുകന്റെതല്ല
സ്വപ്നങ്ങളുടെ ആകാശത്തേക്ക് പറക്കാന്‍ കൊതിച്ച
പാവം പച്ചത്തത്തയുടേതാണ്
പച്ചയുടെ രാഷ്ട്രീയം നീ തിരയും
ഇര കണ്ട നരിയെപ്പോലെ...!
എന്റെ വാക്കുകളുടെ
നാനാര്‍ഥങ്ങളില്‍ പിടി മുറുക്കും
അതിന്റെ
ചുണ്ടുകളുടെ നിറം ചുവപ്പാണെന്നത്
നിനക്കൊരു കാരണമാകാം
ചോരയെയും പച്ചയെയും ബന്ധിപ്പിക്കാന്‍..!