നെഞ്ച്
മിടിച്ചും കിതച്ചും
പുറത്തേക്കായുന്ന
ഓര്‍മ്മകളെ
മുറുക്കിപ്പിടിക്കുന്നുണ്ട്
എന്തേയിങ്ങനെ
തിരിഞ്ഞും നിവര്‍ന്നും
ഓര്‍മ്മക്കൊടിയില്‍
തെരുപ്പിടിക്കുന്നു ?!
ഓര്‍മ്മ വേരുകള്‍
ഓര്‍ത്തെടുത്ത്
നിലമിളകി
അകം മുറിഞ്ഞു
വേദനത്തായ് വേര്
നനഞ്ഞു
ഒതുക്കി വെച്ച്
ഒരുക്കി വെച്ച്
ഓര്‍മ്മ മാത്രം
വരി തരാതെ
വഴി തരാതെ
കരയിക്കുന്നു.
കൂടെ നീയും
ചോര്‍ന്നൊലിക്കുന്നു