ഒരുപാട് വട്ടം
കൊതിച്ചിട്ടുണ്ട്
ഇഷ്ടം കൂടാന്‍
മക്കന മൂടി
പോകുന്നത് കാണുമ്പോള്‍
കണ്ണ് നിറയും
അനിയത്തീയെന്ന്
വിളിക്കട്ടെയെന്ന്
ഉള്ളിലാരോ ചോദിക്കും
ഉറക്കത്തിലെപ്പോഴും
കൊത്തങ്കല്ല്
കളിക്കാറുണ്ട്
യതീംഖാനയുടെ
വേലിക്കപ്പുറം
സ്കൂള് വരെ
കൂട്ട് പോകാറുണ്ട്.
കളി കഴിഞ്ഞു വരുമ്പോള്‍
പാലത്തിനടിയില്‍
ആള്ക്കൂനട്ടം
തിക്കിക്കയറിയപ്പോള്‍
മക്കനയും
ചോറ്റു പാത്രവും
ചോര പറ്റിയ കുഞ്ഞുടുപ്പും
ഇക്കായെന്നു വിളിക്കുന്നു