.....

13 November 2014

പെങ്ങള്‍..

പെങ്ങള്‍
ഒതുങ്ങിയൊതുങ്ങി
ആമ മയങ്ങുന്നതു പോലെ
വിതുമ്പിയിരുന്നു

വയസ്സേറിയെന്ന്
ചോദിച്ചെത്തുന്നവര്‍
കരളില്‍ കുത്തിപ്പറയു‌മ്പൊഴും
അനങ്ങിയില്ല

കണ്ണുനീര്‍
പെയ്തൊഴിയുമ്പോള്‍
മഴവില്‍ പുഞ്ചിരിയില്‍
പെങ്ങള്‍ കഥ പറഞ്ഞു തന്നു

കര്‍ക്കിടകം കരഞ്ഞ
രാവുകളൊന്നില്‍
പെങ്ങള്‍ക്കൊരു ജീവിതം
പടി തേടി വന്നു.

മഴയുടെ
കണ്ണുനീര്‍ക്കുരവയില്‍
മുങ്ങിപ്പോയ ആള്‍ക്കൂട്ടം
ഇറച്ചിയുടെ വേവിനെ
കുറ്റം പറഞ്ഞിരുന്നു.

ആമത്തോട്‌
കുത്തിപ്പൊളിച്ച്
ചോരയിറ്റുന്ന ഉടല്‍ നോക്കി
പെങ്ങളോടയാള്‍
ഓരോന്നായി
പറിച്ചു വാങ്ങി.

മഴയുടെ
ഇട വേളയിലെപ്പോഴോ
വിതുമ്പല്‍ കേട്ടുണര്‍ന്നപ്പോള്‍
പെങ്ങള്‍....

ചോരക്കുഞ്ഞിനെ സാക്ഷിയാക്കി
മുറിവ് പറ്റിയ ഹൃദയവുമായി
പടിവാതില്‍ക്കല്‍
പെങ്ങള്‍...

ബാക്കിയായ
ഹൃദയം കൊണ്ട്
ചോദിക്കുന്നു
ഞാനിനി എന്തു വേണം...?

39 comments:

SHA. VALLIKUNNAM said...

puthiya kavitha vaayichu......mikkathilum vishadam aanu niranju nilkkunnathu...... e kavithaylum athinte nizhalundu..... enkilum kollam simple words, nalla theam.............. nalla avatharanam........

Anonymous said...

....പതിര്‍ പാറ്റി മണികള്‍ തിരച്ചടുക്കൂ.
അതു നിന്റെയ് ആത്മാവില്‍ ആയ്ത്ത്തി ഊന്നൂ ..

ഒരു നല്ല ചെടിയായ് അതു പന്തലിക്കും..
എന്നും തണലും കൂട്ടു മാകും..

Shams

PULINHAL said...

Poem makes a blasting
without bleeding
u r poem and story best

മാണിക്യം said...

നന്നായി !!
,
ആമത്തോട്‌
കുത്തിപ്പൊളിച്ചു
ചോരയിറ്റുന്ന ഉടല്‍ നോക്കി
പെങ്ങളോടയാള്‍
ഓരോന്നായി
പറിച്ചു വാങ്ങി.
,

എനിക്ക് ഇഷ്ടായി!കുറച്ചു വരികളില്‍
ഒരു കടല്‍ ഇരമ്പുന്നു....
വായിക്കുമ്പോള്‍ മനസ്സില്‍ ഒരു വിങ്ങല്‍

♪♪നീര്‍മിഴിപീലിയില്‍
നീറ്മണി തുളുമ്പി
നീയെന്നരുകില്‍നിന്നു..
കണ്ണുനീറ് തുടയ്ക്കാതെ ഒന്നും പറയാതെ..♪♪

Kichu said...

കവിത വായിച്ചു മന്സിലെവിടെയോ അതിരുന്നു നീറുന്നു

Unknown said...

കവിതകളെല്ലാം വായിച്ചു ..വളരെ നന്നായിട്ടുണ്ട് ... വീണ്ടും എഴുതുക....
എല്ലാ ഭാവുകങ്ങളും

ദാസ്‌ said...

അവസാനം ബാക്കിയായ
ഹൃദയം കൊണ്ട് വന്നു
ചോദിക്കുന്നു
ഞാനിനി എന്തു വേണം...?

ഈ ചോദ്യം ഉള്ളിലുണര്‍ത്തുന്ന നീറ്റല്‍ തിരസ്കൃതരുടെ ആത്മവിലാപത്തിന്റേതാണ്‌. നല്ല കവിത. നല്ല അവതരണം.

Dr.Biji Anie Thomas said...

ഹന്‍ല..ഇങ്ങനെ കരയിക്കാതെന്റെ ഹന്‍ലാ...നെഞ്ച്ചകം വിങ്ങുകയാണോരോ വരികളീലും....ആവര്‍ത്തിച്ചാവര്‍ത്തിച്ച് നല്ലതെന്നു പറയുന്നില്ല..ഉളീന്റെ നന്മ വാക്കിലും കാണാം..ആശംസകളോടെ ആനി ചേച്ചി..

Doney said...

വാങ്ങാന്‍ നിങ്ങള്‍ വരേണ്ട
കുറ്റം പറഞ്ഞു
എന്‍റെ ജീവന്‍റെ വിലയിടിക്കരുത്...
അത് മാത്രം മതിയെനിക്ക്

നെഞ്ചില്‍‌ തറയ്ക്കുന്ന വാക്കുകള്‍...ശരിക്കും മുറിപ്പെട്ട പോലെ..

Kichu said...

കവിതവായിച്ചു.........
മഴ എന്റെ പ്രിയ സഖിയാണ്...
മനസിലെ സ്വപ്നങ്ങളില്‍ ഒരു നോവായ് ഈ മഴ പെയ്തിറങ്ങുന്നു......

ഒരുപാടിഷ്ടായി ഈ മഴ

Remya said...

Etra manoharam. Ethu vayikkumbol ariyathay kannu nirayunnu........... Orayiram thanks ariyathae enkilum ente manasinu santhosham thannathinu..........!!!!

ആമി said...

വാങ്ങാന്‍ നിങ്ങള്‍ വരേണ്ട
കുറ്റം പറഞ്ഞു
എന്‍റെ ജീവന്‍റെ വിലയിടിക്കരുത്...
അത് മാത്രം മതിയെനിക്ക്


മനസ്സു കിടന്നു പിടച്ചുപോയി..ഒരോവരിയും അത്രയ്ക്കഴത്തില്‍ മനസിനെ സ്പര്‍ശിച്ചു...നന്നായീക്കുന്നു

കുറ്റ്യാടിക്കാരന്‍|Suhair said...

ഹന്‍ലലത്ത്...

മനസില്‍ കുത്തിക്കയറുന്ന വരികളാണാല്ലൊ സുഹൃത്തേ, കണ്ണുനീര്‍ വരുത്തി നീ...

വളരെ ഇഷ്ടപ്പെട്ടു ഈ കവിത...

ഇനിയും പ്രതീക്ഷിക്കുന്നു.

Joker said...

ശരിക്കും മുറിയുന്നു മനസ്സ്.

നീറുന്ന വരികള്‍.

തിടരൂ, അഭിവാദ്യങ്ങള്‍.

ശ്രീ said...

നന്നായി എഴുതിയിരിയ്ക്കുന്നു, നല്ല ടച്ചിങ് വരികള്‍

Unknown said...

kavithakal vayichu, kurachukoodi sradhichal allenkil kurachukoodi samayam koduthal iniyum better aya refined aya kavithakal ningalku ezhuthan kazhiyum.Vayikumbol Vayanakarante manassu ningalude varikalkidayil kudunguponam,ayal chintikanam, thenganam.

അരുണ്‍ കരിമുട്ടം said...

ഇത് നേരത്തെ വായിച്ചാരുന്നു മാഷേ

കാട്ടിപ്പരുത്തി said...

നല്ല അവതരണം- ശക്തമായ പ്രമേയവും- കവിതയുടെ ഭാഷയെക്കുറിച്ചു പറയാന്‍ കൂടുതലെനിക്കറിയില്ല

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അവസാനം ബാക്കിയായ ഹൃദയം കൊണ്ടെന്ത് ചെയ്യാനാണ്?

yousufpa said...

നോവു പടര്‍ത്തിയ ഈ കവിതയ്ക്ക് എന്‍റെ അയല്‍‌വാസി കുഞ്ഞുമോളുടെ ജീവിതത്തോട് സാമ്യം.
ഈ സംഭവം ‘കുഞ്ഞോളന്ന കുത്തഞ്ജ്യാ’ എന്ന കഥയില്‍ എഴുതിയിട്ടുണ്ട്.

Anil cheleri kumaran said...

ഗ്രേറ്റ് വർക്ക്!!

Bindhu Unny said...

മനസ്സിലൊരു നൊമ്പരമുണര്‍ന്നു...

ദീപക് രാജ്|Deepak Raj said...

nannaayi

the man to walk with said...

ishtaayi..oru cheru novu ..

കരീം മാഷ്‌ said...

പെങ്ങന്മാര്‍ക്കായി സ്വന്തം സ്വപ്നങള്‍ ത്യജിച്ചവരെ നാടുകടത്തി, നടയടിച്ചവരെ സ്വീകരിച്ചു പണിശാലയിലെ തുരുമ്പന്‍ കവാടത്തിനു മുന്നില്‍ ഇരുമ്പുപക്ഷി വീണ്ടും വീണ്ടും ആളെയിറക്കുന്നു .......

പാവപ്പെട്ടവൻ said...

പെങ്ങള്‍ നൊമ്പരങ്ങള്‍ ബാക്കി മനോഹരം

വാഴക്കോടന്‍ ‍// vazhakodan said...

ശേഷിക്കുന്ന
തുണ്ട് സ്വപ്‌നങ്ങള്‍
ഞാന്‍, പെങ്ങള്‍ക്കായി
വില്‍ക്കുകയാണ്

വാങ്ങാന്‍ നിങ്ങള്‍ വരേണ്ട
കുറ്റം പറഞ്ഞു
എന്‍റെ ജീവന്‍റെ വിലയിടിക്കരുത്...
അത് മാത്രം മതിയെനിക്ക്.....

Ishtamaayi oru paadorupaadu!

soopy said...

വയസ്സേറിയെന്ന
കുറ്റം പറഞ്ഞു
ചോദിച്ചെത്തുന്നവര്‍
കരളില്‍ കുത്തിപ്പറയു‌മ്പൊഴും
പെങ്ങള്‍ അനങ്ങിയില്ല

manassinte adithattil oru vyadhayayi ennum " PENGAL"

സന്തോഷ്‌ പല്ലശ്ശന said...

മനസ്സില്‍ തട്ടുന്ന വരികള്‍ ഉണ്ടിതില്‍ പക്ഷെ പലയിടത്തു വാചാലമായി പോയി. കവിതയില്‍ നിന്ന് യാഥാര്‍ത്ഥ കവിതയെ കണ്ടെടുക്കുന്ന മുനുക്കു പണിയെന്ന കവിതയെഴുത്തിലെ പ്രധാന ഇനം ഹന്‍ല്ലലത്തിന്‍റെ അക്ഷമകാരണം യഥാവിധി നടന്നിട്ടില്ല എന്നു തോന്നുന്നു അതുകൊണ്ടു തന്നെ ഈ കവിത ചെറിയ ഒരു പരാജയമായി. പക്ഷെ ഇനിയും അതു ചെയ്തെടുക്കാവുന്നതേയുള്ളു. ഒന്നുകൂടി മിനുക്കിയെടുത്ത്‌ ഈ ബ്ളോഗ്ഗില്‍ തന്നെ റീപോസ്റ്റായി ഇടുക..

jayanEvoor said...

ഞാനിതിപ്പോഴാണ് കണ്ടത്....
മനോഹരമായി എഴുതിയിട്ടുണ്ട് ഹന്‍ലലത്ത്...
ഹൃദയത്തെ സ്പര്‍ശിച്ചു!

ഭാനു കളരിക്കല്‍ said...

പറയുവാന്‍ വാക്കുകളില്ല

Sandhu Nizhal (സന്തു നിഴൽ) said...

ആമത്തോട്‌
കുത്തിപ്പൊളിച്ചു
ചോരയിറ്റുന്ന ഉടല്‍ നോക്കി
പെങ്ങളോടയാള്‍
ഓരോന്നായി
പറിച്ചു വാങ്ങി.

.................

അവസാനം ബാക്കിയായ
ഹൃദയം കൊണ്ട് വന്നു
ചോദിക്കുന്നു
ഞാനിനി എന്തു വേണം...?

!!!!!haunting.

എം പി.ഹാഷിം said...

നോവ്‌ ചിത്രങ്ങള്‍ അതിശക്തമായ
ഭാഷയില്‍ പറഞ്ഞുപോരുന്ന
താങ്കളെ പോലോരാളെ തിരുത്താന്‍
മാത്രം പോന്നിട്ടില്ല ഈയുള്ളവനെന്നറിയാം.
എങ്കിലും ... കവിത വായിച്ചപ്പോള്‍
സന്തോഷ്‌ പല്ലശ്ശന പറഞ്ഞത് ശരിയാണെന്ന് തോന്നി !

നല്ല കവിതകള്‍ തരുന്ന താങ്കള്‍ക്കെന്റെ ........
സ്നേഹം

Yasmin NK said...

ഭാവുകങ്ങള്‍

Anonymous said...

kavitha vaayichu.,,,nannaayittund

Anonymous said...

kavitha vaayichu.,,,nannaayittund

എം പി.ഹാഷിം said...

ആമത്തോട്‌
കുത്തിപ്പൊളിച്ചു
ചോരയിറ്റുന്ന ഉടല്‍ നോക്കി
പെങ്ങളോടയാള്‍
ഓരോന്നായി
പറിച്ചു വാങ്ങി.,

ദീപ എന്ന ആതിര said...

പെങ്ങള്‍ അതൊരു അനുഭവമാണ്....ആസ്വദിക്കുക തന്നെ വേണം

Muralee Mukundan , ബിലാത്തിപട്ടണം said...

കൊള്ളാം കേട്ടൊ ഭായ്