ആ നഗരത്തിലാര്‍ക്കും
ആത്മാവില്ലായിരുന്നു.
തിരക്കൊഴിയാത്ത
നടപ്പാതകളില്‍
കണ്ണുകളില്‍ ശൂന്യതയുമായി
ആളുകള്‍ തുറിച്ചു നോക്കുന്നു..
സ്വപ്‌നങ്ങള്‍
വില്പനയ്ക്ക് വെച്ച ഒരു വൃദ്ധന്‍
ശാപഗ്രസ്തനാകുന്നു
സ്വപ്‌നങ്ങള്‍ അവര്‍ക്ക്,
പിശാചിന്‍റെ സേവയാണെത്രെ ,...!!
നനവ് മറന്ന കണ്ണുകളില്‍
ഞാനൊരു വിഡ്ഢി...
പാട്ടു പാടിയതിനാണ്
എന്നെയവര്‍ കല്ലെറിഞ്ഞത്
അവിടെ
രാജാവിന്‍റെ അപദാനം മാത്രം ..!
അനുരാഗം
സ്വര്‍ഗീയമെന്നു പറഞ്ഞതിനാണ്
എന്നെയവര്‍, അവളൊന്നിച്ച്
കഴുതപ്പുറത്തിരുത്തിയത്
അവളുടെ കഴുത്തില്‍
എനിക്കജ്ഞാതമായ ഭാഷയില്‍
ഒരു കുറ്റാരോപണം.
അവളൊരു വേശ്യയാകാം..
എന്‍റെ നേരെ വരുന്ന
കല്ലുകള്‍ക്കിടയിലൂടെ
ഞാന്‍ കാണുന്നുണ്ട്
അകത്തളങ്ങളില്‍ നിന്നും
തലപ്പാവുകളുടെ കണ്ണുകള്‍ തറയുന്നത്
അവളുടെ അടി വയറ്റില്‍ തന്നെയാണ്.
36 comments:
"....അകത്തളങ്ങളില്‍ നിന്നും
തലപ്പാവുകളുടെ കണ്ണുകള്‍ തറയുന്നത്
അവളുടെ അടി വയറ്റില്‍ തന്നെയാണ്..."
ഹനല്ലലത്തേ.... ഒന്നും മനസിലായില്ല. എന്താണ് സംഭവം ?
ആത്മാവ് ? ?
നിഷേധത്തിണ്റ്റെ കവിതയ്ക്കു മൂര്‍ച്ചകൂടും
ഹന്‍ലാലത് പ്രണയത്തെ പ്രതിഷേധവും പ്രതിരോധവുമായി കവിതയിലൂടെ സംക്രമിപ്പിക്കുന്ന ഒരു സങ്കെതം വികസിപ്പിച്ചിരിക്കുന്നു (പല ലോക ക്ളാസ്സിക്കുകളിലും കാണാം സ്വന്തം വൈയക്തികതകളെ സാമുഹ്യവല്‍ക്കരിക്കുന്ന മനോഹരമായ സ്രിഷ്ടികള്‍)
അതുകൊണ്ടുതന്നെ ഈ കവിത ഹന്‍ലാലത്തിണ്റ്റെ മറ്റു പ്രണയകവിതകളില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്നു.
ഒരു പുനര്‍ വായനയിലൂടെ ഇനിയും മൂര്‍ച്ചകൂട്ടിയെടുക്കാന്‍ ആവും
നല്ലതു വരട്ടെ
രാജാവ് നഗ്നനാണെന്ന് പറയാന്‍ വീണ്ടുമൊരു കുട്ടി വരും, പ്രതീക്ഷിക്ക.
:)
:D
നന്നായി നിന്റെ ഈ പ്രതിഷേധ വാക്കുകള്‍..
അനുരാഗം സ്വർഗ്ഗീയമെന്നു പരഞ്ഞതിനാൽ രണ്ടു പേരെയും കഴുതപ്പുറത്തിരുത്തുന്ന രാജാക്കന്മാർ ഇന്നുമുണ്ട്.പ്രതിഷേധം നന്നായി
പോസ്റ്റ് ഇഷ്ട്ടപെട്ടു
വളരെ വളരെ ഇഷ്ട്ടപെട്ടു
അന്നും ഇന്നും എന്നും ഇതിങ്ങിനെ തന്നെ നിലനില്‍ക്കും.....എങ്ങിനെ പ്രതികരിക്കണമെന്നറിയാതെ ജഡപ്രായത്തില്‍ നമ്മളും....
Rajakkanmaar naduvazatte... Nannayirikkunnu. Ashamsakal...!!!
chinthakalile agni anayaathirikkatte...bhaavukangal...
.ചീറിവരുന്ന കല്ലുകൾക്കിടയിലുടെ പതറാതെ തലപ്പാവുകാരുടെ 'ലാക്ക്'തിരിച്ചറിഞ്ഞ സൂഷ്മക്കാഴ്ച്ചക്ക് അഭിനന്ദനം
പ്രതിഷേധത്തോടെ തുറന്നടിക്കുകയാണല്ലോ?
നന്നായിരിക്കുന്നു
പ്രതിഷേധം പ്രതിഷേധം...
മരണം വരെയും സമരം ചെയ്യും....:)
കലക്കി,ഹനല്ലലത്തേ.ഇപ്പോഴിങ്ങനെയല്ലെങ്കിൽ പിന്നെ എപ്പോൾ?
പ്രണയം പാപമാണ് ഉണ്ണി
പാദസേവയല്ലോ സുഖപ്രദം
enthaa rasam iyaalute varikal.....
കവിത നന്നായിട്ടുണ്ട്
വളരെ നല്ല വരികള്‍....നല്ല ആശയം.....
its good
prathishedha swaram nalla sharp aanallo.......ennenkilum itharam saahacharyangal maarumennu pratheekshikkaam.......
ദൈവമേ എനിക്കിതൊക്കെ മനസ്സിലാക്കാനുള്ള സാക്ഷരത എന്നാണ് നീ തരുക? (എന്റെ കുറ്റമാണ് കേട്ടോ ? ഹന്‍ലല്ലത്തിന്റെ അല്ല.)
aa nagarathil maathramalla
ee lokathilaarkkum aalmaavillaa...
നിന്റെ ചിന്തകൾ കാട് കയറുന്നത് ഇവിടെ എനിക്കാസ്വദിക്കാനാണ്.
നിന്റെ വാക്കുകൾക്ക് മൂർച്ചയേറുന്നത് എന്റെ വായനക്ക് ശക്തിപകരാനാണ്.
നീ വാചാലനാകുമ്പോൾ ഞാൻ നിന്റെ ക്ഷരം പിടിക്കാത്ത മുത്തുകൾ പെറുക്കിയെടുക്കുന്ന തിരക്കിലാണ്.
സുഹൃത്തേ ഞാൻ അറിയുന്നു നിന്റെ മൻസ്സിന്റെ നീറ്റൽ.
Nannayittundu...
Let me read one more time..?
ആരോടെക്കെയോ ഉള്ള അമർശമാണോ ?
നന്നായിട്ടോ..എങ്കിലും ഒന്നൂടെ ...കയറി ഇറങ്ങട്ടെ...അപ്പോഴേ പൂര്‍ണ്ണമായി മനസ്സിലാകു.
നിരക്ഷരാ....ഞാനും കൂട്ടിനുണ്ട്
good
ആത്മാവില്ലാത്തവര്‍ക്ക് എന്ത് സ്വപ്നം? എന്ത് പാട്ട്...???
അവിടെ പോയി പാടേണ്ട വല്ല ആവശ്യോം ഉണ്ടാര്‍ന്നോ???
അവിടെ അനുരാഗത്തിനു എന്ത് പ്രസക്തി...
ആത്മാവ്- സ്വപ്നം- അനുരാഗം... പക്ഷെ മുഴുവനായൊന്നും പിടികിട്ടിയില്ല... എന്നെപ്പറഞ്ഞിട്ടു കാര്യമില്ല... ഇതൊക്കെ മനസ്സിലകണേല്‍ കൊറച്ചു വിവരം വേണേ ... :-)
ചിന്തകള്‍ നന്നായിരിക്കുന്നു.. വരികളും.. ആശംസകള്‍...
a powerful poem.aasamsakal
ചിലത് കത്തിയില്ല. എങ്കിലും പുടികിട്ടിയതത്രയും കിടു :)
മുംബൈയിലെ ജീവിതം നല്കിയതല്ലേ ഈ വരികള്‍...?
സ്വന്തം അനുഭവം കൊണ്ട് എനിക്ക് അങ്ങനെ തോന്നി...!
കല്ലെറിയുന്ന ആളുകള്‍ കാണാതെ പോവുന്നത്
കേവലം അനുരാഗത്തെ സ്വര്‍ഗ്ഗീയമാണെന്നു മാത്രം പാടിയവന്‍റെ നിരപരാധിത്വവും
വേശ്യക്ക് പോലും നിറവയര്‍ സമ്മാനിക്കുന്ന അകത്തളങ്ങളിലെ
തലപ്പാവുകളുടെ അധികാരത്തിന്‍റെ മവിലുള്ള പേക്കൂത്തുകളും...!!!
പ്രധിഷേധത്തിനു ആശംസകള്‍....!!!!
ഹന്‍ല്ലാലത്ത്.. നിങ്ങള്‍ മുറിവുകള്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്നു.. തീക്ഷണമായ ഭാഷ..
നനവ് മറന്ന കണ്ണുകളില്‍
ഞാനൊരു വിഡ്ഢി...
പാട്ടു പാടിയതിനാണ്
എന്നെയവര്‍ കല്ലെറിഞ്ഞത്
അവിടെ
രാജാവിന്‍റെ അപദാനം മാത്രം ..!
അനുരാഗം
സ്വര്‍ഗീയമെന്നു പറഞ്ഞതിനാണ്
എന്നെയവര്‍, അവളൊന്നിച്ച്
കഴുതപ്പുറത്തിരുത്തിയത്
Post a Comment