.....

10 October 2011

അള്‍ഷിമേഴ്സ്

പൊറ്റ കെട്ടിയ ഓര്‍മ്മകളെ
വിറ വിരല് കൊണ്ട്
മാന്തിയെടുക്കരുത്

ഓര്‍മ്മയുടെ
അയലുകള്‍ പൊട്ടുന്നതും
നേരമില്ലാത്ത നേരങ്ങളിലാണ്.

കൊച്ചുമോള്‍
ഉടുപ്പ്  നല്ല രസമില്ലേയെന്ന്,
അകത്തു നിന്ന്
കണ്ടോ മോന് കിട്ടിയ സമ്മാനമെന്ന്
ചോദ്യങ്ങളുടെ ലോകമപ്പാടെ കൂടെ വരും

ആരാണെന്ന് എന്താണെന്ന്
ഒരൊറ്റ വാക്കിന്റെ തുമ്പു വിറച്ചതല്ലേ...
കണ്ടോ..?!
ഒരു കെട്ട് കഥകള്‍ മുറിഞ്ഞു പോയില്ലേ...

വലിയൊരു മൂളിച്ച കേള്‍ക്കുമ്പോള്‍
മരണം മരണമെന്ന് കരയാന്‍ തോന്നുന്നു.
ഓര്‍മ്മകളേയെന്ന് കരഞ്ഞാല്‍
മറവി മായ്ക്കാന്‍ കഴിയുമോ..?

ഓര്‍മ്മ മരത്തിലെ അവസാന ശിഖരവും
നിനക്കായി കാത്തു വെച്ചതാണെന്ന്
കെമിസ്ട്രി ക്ലാസ്സില്‍ പഠിപ്പിക്കാന്‍ മറന്ന
മരിയ മിസ്സിനോട് പറഞ്ഞതാണ്.

എന്നിട്ട് നീയുമില്ല
ഓര്‍മ്മയുമില്ല..
ഫിഡല്‍ കാസ്ട്രോയുടെ ക്യൂബയുമില്ല..!

അധിനിവേശമാണ് എല്ലായിടത്തും
പെരുകിപ്പെരുകി വരുന്നത്..!
പൂപ്പല് പിടിച്ച ഓര്‍മ്മകള്‍ക്ക് മേല്‍
ആവരണം തീര്‍ത്ത്....
എന്നെയൊന്നു മടക്കിത്തന്നൂടെ..?

ദിശ തെറ്റിപ്പോകുന്ന
വാക്കുകള്‍ക്കിടയില്‍ നിന്നും
പ്രണയം കെട്ടിപ്പിടിച്ചൊരുമ്മ തരുന്നു.

ജീവിതമേ,
സ്വപ്നങ്ങളെ..,
ബന്ധങ്ങളെ....
ഇല്ലാത്ത ഓര്‍മ്മയുടെ നിഴല്‍ വീഴ്ത്തി
സ്വപ്നവഴികളില്‍ കൂടെ നടക്കല്ലേ...

ഒരിക്കല്‍ മാത്രമെങ്കിലും
ഒരൊറ്റയുമ്മയുടെ
പ്രണയത്താല്‍ തളിര്‍പ്പിക്കുമോ..?

12 comments:

ഹന്‍ല്ലലത്ത് Hanllalath said...

ഓര്‍മ്മകളെ മണ്ണടിയാന്‍ അനുവദിക്കൂ
എന്ന് അവള്‍..!

നിനക്കും തോന്നുന്നോ
ഓര്‍മ്മകള്‍ മണ്ണടിയട്ടെ എന്ന് ?!

അനില്‍@ബ്ലോഗ് // anil said...

ഓർമകളൊക്കെ പോകട്ടെ. അതാണ് നല്ലത്.

ശ്രീനാഥന്‍ said...

അങ്ങനെ എളുപ്പത്തിൽ മണ്ണടിയില്ല ഓർമകൾ, പ്രണയങ്ങൾ, ഫിദലുകൾ

MUHAMMED SHAFI said...

ഓർമകൾ, കണ്ണികൾ നഷ്ടപ്പെടാ‍ൻ പാടില്ലാത്ത ചങ്ങലയാണ്, നഷ്ടപ്പെടുന്ന ഓരോ കണ്ണിയും ജീവിതത്തിൽ ഒരു നഷ്ടങ്ങൾ വരുത്തുന്നു, നല്ല കവിത

മനോജ് ഹരിഗീതപുരം said...

ഓര്‍മകള്‍ മരിക്കാതിരിക്കട്ടെ.നന്നായിട്ടുണ്ട്.എല്ലാ ഭാവുകങ്ങളും നേരുന്നു

Anonymous said...

good work!
welcom to my blog
nilaambari.blogspot.com
if u like it follow and support me

Anonymous said...

good work!
welcom to my blog
nilaambari.blogspot.com
if u like it follow and support me

kanakkoor said...

സുഹൃത്തേ...കവിത ആസ്വദിച്ചു . വളരെ സന്തോഷം.

അധിനിവേശമാണ് എല്ലായിടത്തും
പെരുകിപ്പെരുകി വരുന്നത്..!
പൂപ്പല് പിടിച്ച ഓര്‍മ്മകള്‍ക്ക് മേല്‍
ആവരണം തീര്‍ത്ത്....
എന്നെയൊന്നു മടക്കിത്തന്നൂടെ..?

നല്ല വരികള്‍.

K S Sreekumar said...

ഓർമ്മകൾ മരിക്കുന്നില്ല...

Renjith said...

ദിശ തെറ്റിപ്പോകുന്ന
വാക്കുകള്‍ക്കിടയില്‍ നിന്നും
പ്രണയം കെട്ടിപ്പിടിച്ചൊരുമ്മ തരുന്നു.....വായിച്ചു...നല്ല അനുഭവം...:)

Jishasabeer said...

അയാള്‍ എത്ര ഭാഗ്യവാന്‍. ഓര്‍മ്മകള്‍ മരിക്കുമോ , ഓളങ്ങള്‍ നിലക്കുമോ?

ഗുല്‍മോഹര്‍... said...

്‌നല്ല രചന
വാക്കുകളുടെ വഴക്കം പരിചിതമായിരിക്കുന്നു
വായനക്കാരനെന്ന എളിയ നിലയില്‍ എനിക്കേറെ ഇഷ്ടപ്പെട്ടു ട്ടോ..