.....

01 November 2011

മുറിവിന്‍റെ ഭാഷ...

മുറിവേ
വേദനയെടുക്കല്ലേ
മുറിവേ...

യുഗങ്ങളെത്ര കഴിഞ്ഞു..?!
നമുക്കിടയില്‍
കടലുകള്‍ വറ്റിത്തീര്‍ന്നു
പുഴകളും കാഴ്ചകളും
ഓര്‍മ്മകളായി

എന്നിട്ടും മുറിവേ,
നീ മാത്രമിന്നും..?!

ആകാശം കണ്ടിട്ടുണ്ടോ ..?
കടല് കണ്ടിട്ടുണ്ടോ ?
രണ്ടിടത്തും സ്വപ്നങ്ങളുണ്ട്
മാലാഖമാരും

ആകാശം
താഴേക്കിറങ്ങി 
ഉമ്മ വെക്കാറുണ്ട്.

കടല്‍
കാലടിയില്‍
ഇക്കിളിപ്പെടുത്തും

ഉറക്കെ കവിത ചൊല്ലാന്‍
കാറ്റ് ഓര്‍മ്മപ്പെടുത്തും

മുറിഞ്ഞ വാക്കുകളില്‍
മുറിഞ്ഞ ഓര്‍മ്മകളില്‍
നിറയെ നിറയെ മുറിവുകള്‍

ഇത്രയും മുറിവൊളിച്ച്
ഏതു ഭാഷയിലാ
കവിത ചെല്ലുന്നത് ?!

8 comments:

ഹന്‍ല്ലലത്ത് Hanllalath said...

ഇത്രയും മുറിവൊളിച്ച്
ഏതു ഭാഷയിലാ
ഞാനൊരു കവിത ചെല്ലുന്നത് ?!

keraladasanunni said...

മുറിവേ വേദനയെടുക്കല്ലേ...

ഇഷ്ടപ്പെട്ടു.

jayanEvoor said...

നോവിന് ഒരു ഭാഷയേ ഉള്ളൂ.

അത് മുറിവേറ്റവർക്കറിയാം!

ശ്രീനാഥന്‍ said...

മുറിവിന്റെ ഭാഷയിൽ കവിതയാകട്ടെ!

Unknown said...

മുറിവുകള്‍ക്കുള്ള മരുന്ന്
കവിയില്‍ കവിതയായി വിരിയുന്നു...
ഈ കവിതകള്‍ക്ക് ആ മുറിവുണക്കാന്‍
കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു...

kanakkoor said...

മുറിവിന്റെ ഭാഷ നന്നായി.
എങ്കിലും മനസ്സിന്റെ മുറിവിനെ വിട്ടുകളഞ്ഞു.

Vp Ahmed said...

മുറിവുകള്‍ സുഖപ്പെടുത്തട്ടെ, ഈ കവിത.
http://surumah.blogspot.com

പൊട്ടന്‍ said...

ഒതുക്കത്തില്‍ നന്നായി എഴുതിയ കവിത, വേദന പകര്‍ന്നു നല്‍കി.
ആശംസകള്‍!!!!