വള്ളിപ്പടര്‍പ്പിലൊതുങ്ങി
ആഴമൊളിപ്പിച്ച്
ഒരു കിണറുറങ്ങുന്നുണ്ട്
വെയില് പൊള്ളുമ്പോള്‍
തണല്‍ നോക്കി
മാറിയാലോ എന്നാലോചിക്കും
മഹാഗണിത്തണല്‍
പോകല്ലേയെന്ന്
തോളില്‍ കൈ വെക്കും
കറുത്ത പാമ്പുകള്‍
ഇഴഞ്ഞിറങ്ങുമ്പോള്‍
കൊത്തുമോ കൊത്തുമോയെന്ന്
പേടിച്ചങ്ങനെ നോക്കും
മണ്‍തിട്ടകളടര്‍ന്ന്
വെളളത്തിലപ്പാടെ
ചിത്രങ്ങളൊരുക്കും
ചിലത് മായ്ക്കും
തിളച്ചു തിളച്ച്
പൊങ്ങുമ്പോഴോക്കെ
പൊട്ടക്കിണറേയെന്ന
വിളി പേടിക്കും
അന്നേരം
ഒരു കവിത കേള്‍ക്കും
അടിയില്‍ ഉറവയാളും
കവിതച്ചൂടില്‍
പ്രണയച്ചൂടില്
സ്വയം കുടിച്ച്
കുടിച്ച് കുടിച്ച്.....
ആഴമൊളിപ്പിച്ച്
ഒരു കിണറുറങ്ങുന്നുണ്ട്
വെയില് പൊള്ളുമ്പോള്‍
തണല്‍ നോക്കി
മാറിയാലോ എന്നാലോചിക്കും
മഹാഗണിത്തണല്‍
പോകല്ലേയെന്ന്
തോളില്‍ കൈ വെക്കും
കറുത്ത പാമ്പുകള്‍
ഇഴഞ്ഞിറങ്ങുമ്പോള്‍
കൊത്തുമോ കൊത്തുമോയെന്ന്
പേടിച്ചങ്ങനെ നോക്കും
മണ്‍തിട്ടകളടര്‍ന്ന്
വെളളത്തിലപ്പാടെ
ചിത്രങ്ങളൊരുക്കും
ചിലത് മായ്ക്കും
തിളച്ചു തിളച്ച്
പൊങ്ങുമ്പോഴോക്കെ
പൊട്ടക്കിണറേയെന്ന
വിളി പേടിക്കും
അന്നേരം
ഒരു കവിത കേള്‍ക്കും
അടിയില്‍ ഉറവയാളും
കവിതച്ചൂടില്‍
പ്രണയച്ചൂടില്
സ്വയം കുടിച്ച്
കുടിച്ച് കുടിച്ച്.....
6 comments:
വള്ളിപ്പടര്‍പ്പിലൊതുങ്ങി
ആഴമൊളിപ്പിച്ച്
ഒരു കിണറുറങ്ങുന്നുണ്ട്
വള്ളിപ്പടര്‍പ്പിലൊതുങ്ങി
ആഴമൊളിപ്പിച്ച്
ഒരു കിണറുറങ്ങുന്നുണ്ട്
ആ കിണറില്‍ സമൃദ്ധിയുടെ
ഉറവയും ശുദ്ധമായ തെളിഞ്ഞ-
ജലവും പ്രവഹിക്കട്ടേ യെന്ന്
ഞാന്‍ ആശംസിക്കുന്നു.
സ്നേഹത്തോടെ,
സി.വി.തങ്കപ്പന്
ഈ കിണറ്റിനുള്ളില്‍ എന്തൊക്കെയാ നീ ഒളിച്ച് വെച്ചേക്കുന്നത്..?
ആരും പൊട്ടക്കിണർ കുഴിക്കാറില്ലല്ലോ. അങ്ങനെ ആക്കിയെടുക്കുകയല്ലേ!
Good lines..........
നല്ല കവിത
കൊള്ളാം
ആശംസകള്‍
Post a Comment