.....

10 November 2011

ഒരൊറ്റ ലോകം

നിനക്ക് ഭ്രാന്ത്
എനിക്കും

നമുക്കിടയില്‍
പ്രണയം
ഉഷ്ണ സഞ്ചാരത്തീപ്പുക തുപ്പി
കുതിച്ച് പായുന്നു

ഒപ്പമെത്താന്‍
കാലുകഴച്ച്,കണ്‍നിറച്ച്
ഓടി നോക്കുന്നുണ്ട്

ഒരിക്കലുമെത്തിച്ചേരാത്ത
ആസക്തിയുടെ ദ്വീപിലേക്ക്
ഒടുങ്ങാത്ത യാത്രയാണെന്ന്
ചെവിയിലൊന്ന് മൂളാനെങ്കിലും
നമുക്കല്പ നേരമിരിക്കാം

നിന്‍റെ
ചുരുണ്ട മുടിയിഴകള്‍
വകഞ്ഞു മാറ്റി
കാതില്‍
ചുണ്ടു ചേര്‍ക്കട്ടെ..

അതിനിടയിലൊരു
ആഗോള പ്രതിസന്ധിയും
കടന്നു വരില്ല

എനിക്ക് നീയും
നിനക്ക് ഞാനും
നമുക്ക് കൂട്ടായ്
ഉന്മാദത്തിരയും...


10 comments:

ഹന്‍ല്ലലത്ത് Hanllalath said...

അതിനിടയിലൊരു
ആഗോള പ്രതിസന്ധിയും
കടന്നു വരില്ല

Cv Thankappan said...

ഞാനും പ്രിയയും
ആഭരണം തീര്‍ക്കാനൊരു
തട്ടാനും .
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

Yasmin NK said...

കൊള്ളാം ,നല്ല ഭ്രാന്ത്..

ശ്രീനാഥന്‍ said...

പുറത്താക്കിയ ലോകത്തിനാണോ ഭ്രാന്ത്?

പൊട്ടന്‍ said...

ഒപ്പമെത്താന്‍
കാലുകഴച്ച്,കണ്‍നിറച്ച്
ഓടി നോക്കുന്നുണ്ട്

എന്‍റെ പൊന്നു സാറേ, പ്രണയം മനസ്സിലാണോ ശരീരത്തിലാണോ? ഓടി എത്താന്‍ എന്താ കഷ്ടം?

വായിച്ചിട്ടാണോ പബ്ലിഷ് ചെയ്തത്?

സങ്കൽ‌പ്പങ്ങൾ said...

എനിക്ക് നീയും
നിനക്ക് ഞാനും
നമുക്ക് കൂട്ടായ്
ഉന്മാദത്തിരയും...

അതിരുകള്‍/പുളിക്കല്‍ said...

നിന്‍റെ
ചുരുണ്ട മുടിയിഴകള്‍
വകഞ്ഞു മാറ്റി
കാതില്‍
ചുണ്ടു ചേര്‍ക്കട്ടെ..

അതിനിടയിലൊരു
ആഗോള പ്രതിസന്ധിയും
കടന്നു വരില്ല
..............നല്ല വരികള് കവിത നന്നായിരിക്കുന്നു.

MOIDEEN ANGADIMUGAR said...

ഒരിക്കലുമെത്തിച്ചേരാത്ത
ആസക്തിയുടെ ദ്വീപിലേക്ക്
ഒടുങ്ങാത്ത യാത്രയാണെന്ന്
ചെവിയിലൊന്ന് മൂളാനെങ്കിലും
നമുക്കല്പ നേരമിരിക്കാം

::::::))))))

റിഷ് സിമെന്തി said...

നിനക്ക് ഭ്രാന്ത്
എനിക്കും.....

Thooval.. said...

നിന്‍റെ
ചുരുണ്ട മുടിയിഴകള്‍
വകഞ്ഞു മാറ്റി
കാതില്‍
ചുണ്ടു ചേര്‍ക്കട്ടെ..

അതിനിടയിലൊരു
ആഗോള പ്രതിസന്ധിയും
കടന്നു വരില്ല