.....

25 November 2011

ചതിക്കടല്‍

കടല് കണ്ടിട്ടുണ്ടോ  ?
നീലക്കടലെന്ന്
ചോപ്പ് കടലെന്ന്
ആളുകള്‍ പറയും
നീയെന്തു പറയും ?

കുഞ്ഞു തോണി തരാം
തിരകളമ്മാനമാടുമ്പോഴും
വിശ്വസിച്ചു കൊള്ളുക
നീയൊറ്റയ്ക്കല്ല

നേരമിരുട്ടി വെളുക്കുമ്പോള്‍
മണല്‍ത്തിട്ടയില്‍
ആളുകള്‍ തിക്കിത്തിരയ്ക്കുമോ ?

കൊച്ചു വള്ളം നിറയെ
നിന്‍റെ  കിനാക്കള്‍ കണ്ട്
ഓടിയൊളിക്കാനിടം തേടി
നിന്നുലയുന്നത് കാണല്ലേ...

മീന്‍ പോലെ പിടയുന്ന
ഹൃദയം നിറയെ
എന്നെ നിറച്ച്
മടങ്ങി വരുമെന്ന്
നിനച്ചതേയില്ല..

19 comments:

ഹന്‍ല്ലലത്ത് Hanllalath said...

മീന്‍ പോലെ പിടയുന്ന
ഹൃദയം നിറയെ
എന്നെ നിറച്ച്
മടങ്ങി വരുമെന്ന്
നിനച്ചതേയില്ല

yousufpa said...

ഞാനും...

yousufpa said...
This comment has been removed by the author.
Cv Thankappan said...

തിരമാലകളില്‍ അമ്മാനമാടി
നിറയെ സ്നേഹം നിറച്ച്‌
വരവായ് പൊന്‍തോണിയില്‍
തിരിച്ചുവരില്ലെന്നു നിനയ്ക്കാത്ത
നിരര്‍ഘ സൌഹൃദം.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

sangeetha said...

കൊച്ചു വള്ളം നിറയെ
നിന്‍റെ കിനാക്കള്‍ കണ്ട്
ഓടിയൊളിക്കാനിടം തേടി
നിന്നുലയുന്നത് കാണല്ലേ...

ഇസ്മയില്‍ അത്തോളി said...

ഞാന്‍ പറയും സങ്കടലെന്ന്.............മുറിവ് ആഴത്തിലാണല്ലോ.....
ബ്ലോഗ്‌ അസ്സലായിട്ടുണ്ട്....ആശംസകള്‍

Mohamed Salahudheen said...

Thanks

'വെറുമെഴുത്ത്', ഇതെന്‍റെ 'വെറും' എഴുത്ത്. said...

ആസ്വദിച്ചു...

പൊട്ടന്‍ said...

വ്യത്യസ്തമായ പ്രേമത്തിന്റെ ആകുലതകളും നിര്വൃതികളും. അസ്സലായി

dijo.kannur said...

murivukalil shanthamaya oru kadal irambi

MUHAMMED SHAFI said...

ഇവിടെ കടലിനു പ്രണയമെന്നൊരു അർത്ഥം കൊടുത്തിട്ടുണ്ടോ, നീലക്കടൽ കാമക്കടലെന്നും , ചുവന്ന കടൽ പ്രണയ കടലെന്നും വായിക്കുമ്പോൾ കവിത മറ്റേതോ അവാച്യമായ തലത്തിൽ എത്തുന്നു, മരണമെടുത്തുപോയ കടൽക്കരയിൽ സ്വപനങ്ങളല്ലെ കരക്കടിഞ്ഞത്,ഒരു നല്ല കവിതക്ക് നന്ദി...

സീയെല്ലെസ്‌ ബുക്സ്‌,തളിപ്പറമ്പ said...

അസ്സലായി.
ആശംസകളോടെ,

sulekha said...

manoharamaya kavitha

kanakkoor said...

ക്ഷമിക്കണം. ഈ കവിത താങ്കളുടെ മറ്റ് കവിതകള്‍ പോലെ ആസ്വദിക്കാന്‍ പറ്റിയില്ല. മറ്റ് പല കവിതകള്‍ വായിച്ചപ്പോള്‍ എന്റെ ഹൃദയം മീന്‍ പോലെ പിടച്ചത് ഓര്‍ക്കുന്നു.

Unknown said...

വായിച്ചു ..

ജയരാജ്‌മുരുക്കുംപുഴ said...

NANNAYI...... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE............

റിഷ് സിമെന്തി said...

കൊള്ളാം..നല്ല വരികൾ..മലയാളത്തിനു നിങ്ങൾ ഒരു മുതൽക്കൂട്ട് തന്നെ..സംശയമില്ല.

Vinayan Idea said...

ആശംസകള്‍ ...

എം പി.ഹാഷിം said...

മുഹമ്മദ്‌ ഷാഫിയുടെ വായന പോലെ
നല്ലൊരു വായന കിട്ടി !

മീന്‍ പോലെ പിടയുന്ന
ഹൃദയം നിറയെ
എന്നെ നിറച്ച്
മടങ്ങി വരുമെന്ന്
നിനച്ചതേയില്ല..