രാവ്
കടുത്ത നിറത്തിലുള്ള
ബ്ലൌസ് പോലെ
നമുക്ക് മേല്‍
ഒട്ടിക്കിടക്കും
അപരിചിതമായ
ഇടങ്ങളില്‍
പല്ലിവാലുകള്‍ പോലെ
ചിലര്‍ പുളയും
നമുക്ക് ,
കവിത
ചൊല്ലിക്കൊണ്ടിരിക്കാം
ഓര്‍മ്മയെ
കെട്ടിപ്പിടിച്ച് കരയാം
മറവി,
അസൂയപ്പെടട്ടെ
നിര നിരയായി
എഴുന്നു നില്ക്കുന്ന
മിടിപ്പുകള്‍
എത്രയെങ്കിലുമുണ്ട്
എനിക്കും നിന്നെപ്പോലെ
കവിത നുരയ്ക്കണം
കാലിടറി നടക്കുമ്പോ
പൊടുന്നനെ
കണ്ണ് ചിമ്മിയിരുന്ന് ..!
വരികള്‍ക്കിടയില്‍
പെണ്ണും പെരുച്ചാഴിയും
ഇടറി നീങ്ങുമ്പോ
കല്ലുകളാല്‍ ഞരക്ക സുഖം
ഉയിര്‍പ്പിന്റെ ദിനം അടുത്തു
ഇനി നമുക്ക്
ചോരയളക്കാം
ഒരു പെണ്ണിനെ
ബാക്കി നിറുത്താം
ഉയിര്‍പ്പ്
താമസിക്കുകയാണെങ്കിലോ ?!
ഒരായിരം കീടങ്ങള്‍
അവളെ ചവച്ചു ചവച്ച് തുപ്പുമ്പോ
പൊടുന്നനെ
വലിയ തെറ്റാലിയില്‍ നിന്ന്
തെറിച്ചു ചെല്ലണം
അന്നേരം
എല്ലാരും ഒരേ ശബ്ദത്തില്‍
നമുക്ക് ജയ് വിളിക്കും
അത് മതി...
അത് മാത്രം മതി...!
9 comments:
എനിക്കും നിന്നെപ്പോലെ
കവിത നുരയ്ക്കണം
കാലിടറി നടക്കുമ്പോ
പൊടുന്നനെ
കണ്ണ് ചിമ്മിയിരുന്ന് ..!
എന്തിനാണ് പാവം പല്ലിയ്ക്ക്
മുറിവുണ്ടാക്കുന്നത്.
ആശംസകളോടെ,
സി.വി.തങ്കപ്പന്
ഒരായിരം കീടങ്ങള്‍
അവളെ ചവച്ചു ചവച്ച് തുപ്പുമ്പോ
പൊടുന്നനെ
വലിയ തെറ്റാലിയില്‍ നിന്ന്
തെറിച്ചു ചെല്ലണം
സാദ്യമാവട്ടെ.
ആശംസകൾ.
ഒരു പെണ്ണിനെ
ബാക്കി നിറുത്താം
ഉയിര്‍പ്പ്
താമസിക്കുകയാണെങ്കിലോ ?!
kalakki
ആശംസകള്‍.....
നല്ല വരികൾ.....
ഇതാ ഇപ്പോഴാണ് ഈ ബ്ലോഗ് സന്തര്‍ശിച്ചത് .നല്ല രചനകള്‍ .ആശംസകള്‍
രാവ്
കടുത്ത നിറത്തിലുള്ള
ബ്ലൌസ് പോലെ
നമുക്ക് മേല്‍
ഒട്ടിക്കിടക്കും
manoharam
അന്നേരം
എല്ലാരും ഒരേ ശബ്ദത്തില്‍
നമുക്ക് ജയ് വിളിക്കും
അത് മതി...
അത് മാത്രം മതി...!
:D
Post a Comment