.....

31 March 2012

ഓര്‍മ്മ നഷ്ടം

ഉന്മാദം

ഓര്‍മ്മകളത്രയും വാരിത്തിന്നിട്ടും
നോവുകളെല്ലാം നക്കിത്തുടച്ചിട്ടും
വിശപ്പിന്നൊടുക്കമില്ലല്ലോ

വിപ്ലവം

പഠനവും പ്രണയവും ജീവിതവും
ചവച്ചൂറ്റിയ ശേഷം
പാര്‍ട്ടി പറഞ്ഞു
നീ പാര്‍ട്ടി വിരുദ്ധന്‍

അള്‍ഷിമേഴ്സ്

ഓര്‍മ്മ നഷ്ടത്തില്‍
ജെ സി ബി മാന്തിയെടുത്തത്
നിന്‍റെ മുഖവും
അമ്മയുടെ അസ്ഥിത്തറയും
കശുമാവില്‍ കെട്ടിയ ഊഞ്ഞാലും

16 comments:

കലി said...

സുന്ദരമായ ചെറു കവിതകള്‍ ... അവസാന കവിത വളരെ ഇഷ്ട്ടപെട്ടു ... ആശംസകള്‍

മുകിൽ said...

beautiful!

- സോണി - said...

ഗ്രേറ്റ്‌!
എല്ലാം ഇഷ്ടമായി.

Cv Thankappan said...

മനോഹരമായിരിക്കുന്നു.
ആശംസകള്‍

SUNIL . PS said...

പതിവ് പോലെ മനോഹരമായ കവിതകള്‍

ചന്തു നായർ said...

നല്ല കവിതകൾക്കെന്റെ ഭാവുകങ്ങൾ

Unknown said...

കുഞ്ഞിക്കവിതകള്‍ക്കെന്റെ വല്ല്യ ആശംസകള്‍ ........!

haneef kalampara said...

nice...........

ഒരു കുഞ്ഞുമയിൽപീലി said...

ചെറിയ വരികളാല്‍ സുന്ദരം ആശംസകള്‍

കുര്യച്ചന്‍ @ മനോവിചാരങ്ങള്‍ .കോം said...

വിപ്ലവം ഇഷ്ട്ടപ്പെട്ട്..... ആശംസകള്‍

Anonymous said...

I just want to say that whatever you wrote cannot be considered as a poem,thnk that to yourself!!!

kanakkoor said...

"വിപ്ലവം" കൂടുതല്‍ നന്നായി എന്ന് തോന്നി

റിയ Raihana said...

നന്നായിരിക്കുന്നു..ആശംസകള്‍

എം പി.ഹാഷിം said...

ആശംസകള്‍!

മഴയിലൂടെ.... said...

ആശംസകളോടെ......

ബെന്‍ജി നെല്ലിക്കാല said...

എല്ലാം മാന്തിയെടുത്ത്‌ ജെസിബി മുന്നോട്ടു പോകുകയല്ലേ...
ഒടുവില്‍ നമ്മെത്തന്നെ മാന്തിയെടുക്കുമ്പോഴേ നാം പഠിക്കൂ...