ഒറ്റയിലയുടെ
ഞരമ്പുകള്‍ നമ്മള്.
നമ്മെ നോക്കി
പ്രണയ നാരുകള്‍.
ആര്‍ത്തി തീര്‍ന്ന്
കണ്ണടച്ച്
പ്രണയ വേരുകള്‍.
ഇനിയേത് നനയിടം ?!
ശ്വാസ ദൂരത്ത്
ഇരുദേശ വാസികള്‍ നാം.
ജാര സ്വപ്നങ്ങളാല്
ഉറക്കം ഞെട്ടുന്നവര്‍ .
ഇടയ്ക്ക്
ജ്വര മൂര്‍ച്ച പോല്‍
പ്രണയ നാളുകള്‍..
മമതകള്..
വിരഹ രാത്രികള്‍..
ഉടല് തൊട്ടു കിടക്കും
പ്രണയ മാന്ത്രികര്‍ നാം.
അവനെന്നു നീയും
അവളെന്ന് ഞാനും
പ്രണയം
കുടിച്ചുന്മത്തരാകുന്നോര്.
പുലര് കാലങ്ങളില്‍
മഞ്ഞു മറയില്‍
അനക്കം കാത്തു നീ.
ഇലകളേ
പൂക്കളേ
കാറ്റേ
എന്ന് പ്രണയമായി
ഞാനും.
14 comments:
നന്നായി ഈ പ്രണയത്തിന്റെ പുതിയ ഭാവം
ആശംസകള്‍
http://admadalangal.blogspot.com/
നന്നായിരിക്കുന്നു.
ആശംസകള്‍
ഒറ്റയിലയുടെ ഞരമ്പുകള്‍ നാം. സുന്ദരമായ ഭാവന. ആശംസകള്‍ ...
എന്റെ മനസ്സിലും ഇതുപോലെയൊന്ന് കിടന്നിരുന്നു.ഇതിപ്പോള്‍ വളരെ ഭംഗിയായി.അഭിനന്ദനങ്ങള്‍
പ്രണയത്തിനു കാലമില്ല, പ്രായമില്ല
നന്നായിരിക്കുന്നു.
ആശംസകള്‍
ഒറ്റയിലയുടെ
ഞരമ്പുകള്‍ നമ്മള്.എന്നു തുടങ്ങി
ഇലകളെ നിത്യസ്നാനം ചെയ്യിക്കുന്ന പൂന്കാറ്റിലെ പ്രണയപരാഗം
ദൂരത്തിന്റെയും പ്രായത്തിന്റെയും അവസ്ഥയില്‍ സജീവമാകുന്നു
എന്തോന്ന് കവിത? വൃത്തികെട്ടതു!!!!!
OLÁ EU GOSTEI DO TEU BLOG E JÁ O SIGO VISITA MEU BLOG SE GOSTAR SEGUE PARTICIPANDO POR FAVOR ABRAÇO DIANA
"വിവാഹാനന്തര പ്രണയം"
പ്രണയത്തിനു പ്രണയമേ ഉള്ളു... പൂര്‍വ്വം, അനന്തരം എന്നില്ല !!!
നല്ല വരികള്‍. ആശംസകള്‍
മനോഹരം .. ആശംസകള്‍ ...
പ്രണയ മന്ത്രികൻ ആശംസകൾ
beautiful
Post a Comment