.....

12 October 2014

അയ്യപ്പന് ( നിനക്കും )


ചത്ത
ചിത്ര ശലഭങ്ങളുടെ
തോരണം തൂക്കിയ വീട് .

ഇത്
ഞങ്ങളുടെ അഥവാ
മരിച്ചവരുടെ
വീടാണ്

മരിച്ചവരെന്ന്
ഉത്കണ്ഠപ്പെടുന്നു ?!
മരിച്ചവരെന്നാൽ
ചുംബിക്കപ്പെട്ടവരാണ്.

ഉള്ളം കാലിൽ
സര്പ്പ സ്പര്ശം പോലെ
തണുത്തൊരുമ്മ

ആ സന്ധ്യയ്ക്ക് ശേഷം
കാൽ വെള്ളയിൽ നിന്ന്
ചുകന്ന
അരുവിയൊഴുകുന്നു.

മണ്ണടിഞ്ഞ ചിലത്
അരുവിയിലൂടെ
ഊളിയിട്ട്
ഇക്കിളിപ്പെടുത്തുന്നു.

പൊടുന്നനെ
ആരെയുമറിയിക്കാതെ
ഇവിടെയും
നീ വരുന്നു.

മരിച്ചവരോട്
സംസാരിക്കാൻ
ഞാനീ രാവിൽ
ഉണർവ്വുടുത്ത്
കവിത പുതച്ചിരിക്കുന്നു.

തനിച്ചരുതെന്ന്
ഉള്ളു കലങ്ങി നീ..
ചിരിയലംകൃതം
നിന്നധരശോണിമ

കയങ്ങളുറങ്ങാത്ത
കണ്‍ നദി കാണിച്ച്
രാവിനെ
തോല്പ്പിച്ചു കളയുന്നു

എനിക്കും
മരിച്ചവർക്കുമിടയിൽ നിന്ന്
മഴവില്ല് പോലെ
രക്തത്തിന്റെ അരുവി
മാഞ്ഞു പോകുന്നു.

നീല നിറത്തിലുള്ള
വളപ്പൊട്ടുകൾ
രാത്രിക്ക് പനി പടര്ത്തുന്നു.

ഭ്രാന്തിന്റെ
ഒന്നാമധ്യായം
അപൂർണമായ
ഒരുറക്കം കൊണ്ട്
ഉണർത്തിക്കളയുകയാണ്

ഇതിനെല്ലാം
നീ മാത്രമാണ്
ഉത്തരം പറയേണ്ടത്.

7 comments:

ഹന്‍ല്ലലത്ത് Hanllalath said...

ഭ്രാന്തിന്റെ
ഒന്നാമധ്യായം
അപൂർണമായ
ഒരുറക്കം കൊണ്ട്
ഉണർത്തിക്കളയുകയാണ്

Cv Thankappan said...

ഇതിനെല്ലാം
നീ മാത്രമാണ്
ഉത്തരം പറയേണ്ടത്.

ആശംസകള്‍

ബഷീർ said...

മരിച്ചവരെന്നാൽ ചുംബിക്കപ്പെട്ടവരാണ് അവസാനമായി.

M.K Pandikasala said...

"ഭ്രാന്തിന്റെ
ഒന്നാമധ്യായം
അപൂർണമായ
ഒരുറക്കം കൊണ്ട്
ഉണർത്തിക്കളയുകയാണ്"

ആണോ...? അപൂർണമായ
ഒരുറക്കം കൊണ്ട്..

കീയക്കുട്ടി said...

മരിച്ചവരോട്
സംസാരിക്കാൻ
ഞാനീ രാവിൽ
ഉണർവ്വുടുത്ത്
കവിത പുതച്ചിരിക്കുന്നു.

സഫലമീയാത്ര said...
This comment has been removed by the author.
സഫലമീയാത്ര said...

പറഞ്ഞാലും ഇല്ലെങ്കിലും, ഉത്തരം തേടി വരിക തന്നെ ചെയ്യും സുഹൃത്തെ...