പുരാതന നഗരത്തില്‍
ഉപേക്ഷിക്കപ്പെട്ട
കപ്പലുകള്‍
കണ്ണു പൊത്തിയുറങ്ങുന്ന
തുറമുഖം
ഉടലുകള്‍ കൊണ്ട്
പണിതിട്ട
വാസ്തുക്കളുണ്ട്
നഗരത്തില്‍
വിദഗ്ദനായ ശില്പി
അസ്ഥികള്‍ കോര്‍ത്ത്
പൂക്കളവും
തീര്‍ത്തിരിക്കുന്നു
അതെ,
നമ്മളിപ്പോള്‍
നഗരത്തിന്റെ
മട്ടുപ്പാവില്‍
എത്തിയിരിക്കുന്നു.
മേഘങ്ങളുടെ
കണ്ണു തുറപ്പിച്ച്
ആവോളം കാണണം
നമുക്കുടലുകള്‍
നോക്കൂ,
നഗ്നതയുടുത്ത്
തീ കൊളുത്തുന്നത്
അവളുടെ
അരക്കെട്ട്
ചിറ്റോളങ്ങള്
തീര്‍ക്കുന്നു.
നഗരം
വിഷാദിയായ
നദിയാകുന്നു;
കന്യാരക്തം വീണ്
നദി വിറങ്ങലിച്ച്
വിറങ്ങലിച്ച്
മരിച്ച് പോകുന്നു
ഇനി
എഴുതിക്കോളൂ...
നഗരത്തോടൊപ്പം
മരിച്ച് പോയ
ഒരു നദി കൂടിയുണ്ട്.
5 comments:
നഗരം മഹാസാഗരവും തീര്‍ത്ത്.................
ആശംസകള്‍
നഗരത്തോടൊപ്പം
മരിച്ച് പോയ
ഒരു നദി കൂടിയുണ്ട്.
വിദഗ്ദ്ധനായ ശില്പിയുടെ കവിത
മരിച്ചു പോയ നദിക്കൊരു ചരമ ഗീതം...നല്ല ആവിഷ്കരണം
ഇനി
എഴുതിക്കോളൂ...
നഗരത്തോടൊപ്പം
മരിച്ച് പോയ
ഒരു നദി കൂടിയുണ്ട്...
പേര് ഞാൻ എന്നോ നീയെന്നോ ..സ്നേഹം എന്നോ ??
Post a Comment