.....

09 June 2015

കവിതയുടെ വീട്

ആരുമെഴുതാത്ത
വാക്കുകൾ ചേർത്ത്
വീടുണ്ടാക്കണം

പനിച്ചുറങ്ങാൻ
അചുംബിതമാമൊരു
മെത്ത വേണം

വളത്തുണ്ടുകളാൽ
ഇരിപ്പിടം
തീര്ക്കണം

മുറിവുകൾ തുന്നി
മേല്ക്കൂര
മേയണം

ആകാശക്കഷ്ണങ്ങൾ
ചേർത്ത്‌ വെച്ച്
ചുമരു കെട്ടണം

മൂക്കുത്തിക്കല്ല് കൊണ്ട്
വിളക്ക്
കൊളുത്തണം

കവിത ചൊല്ലി
പാല് കാച്ചണം
മറക്കരുതേ
വരാൻ...

6 comments:

Anonymous said...

നല്ല കവിത സുഹൃത്തേ,
വാരികകള്‍ കാണട്ടെ.
പക്ഷെ സുഹൃത്തിന്റെ പേര് എനിക്ക്
ഒരു പിടിയും കിട്ടുന്നില്ല.

Cv Thankappan said...

അപൂര്‍വതയോടുള്ള ആഭിമുഖ്യമല്ലോ മനിതനുമുഖ്യം!
ആശംസകള്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മനോഹരമായ ഒരു സ്വപ്നക്കൂട്

Mohammed Kutty.N said...

മനോഹരം ഈ കവിതക്കൂട്.....

SHABNA SHAMEER BABU said...

ഓർമ്മകൾക്കൊപ്പം മതിമറന്നുറങ്ങണം...!!

Unknown said...

kavitha nannayittund