.....

08 August 2015

ഞാനൊരിലയും നീയൊരു ശലഭവും.

ഇനിയൊരു ജന്മം
ഞാനൊരിലയും
നീയൊരു ശലഭവും.

ഓരോ മദ്ധ്യാഹ്നങ്ങളിലും
നീയെന്നെ തിന്നുക.
മെലിഞ്ഞ ഞരമ്പുകൾ
ബാക്കി വെച്ച്
തീർത്ത്‌ കളയുക...!

നോക്കൂ..
ആ ഞരമ്പുകൾ
ചേർത്ത് വെച്ച്
ഒരുവൾ
സ്വപ്നങ്ങളുടെ
കൂടൊരുക്കുന്നു..

7 comments:

സൗഗന്ധികം said...

ഭാവനയുടെ പച്ചിലക്കൂട്..!
കവിതയുടെ ചിത്രശലഭഭംഗി..!

മനോഹരമായ കവിത

ശുഭാശംസകൾ......





ajith said...

സ്വപ്നക്കൂട്

ശിഖണ്ഡി said...

ആശംസകൾ

ഇഗ്ഗോയ് /iggooy said...

കൂടൊരുക്കൂന്നു...

SHABNA SHAMEER BABU said...

ഞാനൊരിലയും നീയൊരു ശലഭവും..

Cv Thankappan said...

സ്വപ്നക്കൂട് മെനയുന്നുണ്ടല്ലോ!
ആശംസകള്‍

Vidya said...

മനോഹരം..