.....

06 October 2015

വെളിച്ചം മറന്നു പോയ ഒരാള്


വാക്കുകൾ
മറന്നു പോയ ഒരാള്‍
വഴി വിളക്കിൽ
കണ്‍നട്ടിരിക്കുന്നു

തെരുവ് നായ്ക്കൾ
മണം പിടിച്ചെത്തും മുമ്പേ
അയാളൊരു ഇറച്ചി
അപ്പാടെ വിഴുങ്ങുന്നു.

ദൈവമേ..
അതൊരു
ചോരക്കുഞ്ഞാണല്ലോ.!
നെടു നേരം  വിളക്ക് 
ഞടുക്കം കണ്‍ചിമ്മുന്നു 


കരയാനും ചിരിക്കാനും
അറിയാത്ത കുഞ്ഞ്
ശ്വസിക്കാൻ
മറന്നു പോയിരുന്നു.

അയാളാകട്ടെ,
അസാധാരണമായൊന്നും
സംഭവിക്കാത്തതു പോലെ
ഒരു സിഗരറ്റിന്
ചിത കൊളുത്തുന്നു.

വാക്കുകൾ
മറന്നു പോയ ഒരാള്
രാവ് ഉടുപ്പൂരും വരെ
വഴി വക്കിൽ നിൽക്കുന്നു

രാത്രിയുടെ
നഖക്ഷതങ്ങളിൽ
ആളുകൾ
ഞെട്ടൽ രേഖപ്പെടുത്തുന്നു.

ചായച്ചൂടിൽ
ഞെട്ടാൻ മറക്കുന്നവർ
പ്രകടമായൊരു രോഷം
മുഷ്ടി ചുരുട്ടുന്നു.
(മൈഥുനം എന്ന് ഞാൻ പറഞ്ഞിട്ടില്ല )

രാത്രിയിൽ
വാക്കുകളെ
മറന്നവർക്ക്
പകൽച്ചൂടിൽ
വാക്കു മരത്തിന്റെ
ഒരു വിത്ത് കൊടുക്കണം.

വിത്തിനൊന്നിച്ച്
നടാൻ മറക്കരുതേ
അവരെയും...!

10 comments:

ബഷീർ said...

മറവികൾ കൂടി വരുന്നു. വാക്കുകൾ ഇല്ലാതാവുന്നു

വീകെ said...

ആശംസകൾ.....

വിനോദ് കുട്ടത്ത് said...

രാത്രിയിൽ
വാക്കുകളെ
മറന്നവർക്ക്
പകൽച്ചൂടിൽ
വാക്കു മരത്തിന്റെ
ഒരു വിത്ത് കൊടുക്കണം.

നല്ല മൂര്‍ച്ചയുള്ള വരികള്‍.....
ആശംസകൾ നേരുന്നു....

എന്റെ പുലരി said...

ഗ്രേറ്റ്.! . അയാൾ നമ്മുടെ മുഖ്യധാരാസമൂഹത്തിന്റെ പ്രതിനിധിയാണോ എന്ന ചോദ്യം ഉയർന്നുവരാം. ആവണമെന്നില്ല. എന്നാൽ, ശബ്ദമില്ലാത്ത ഒരു കഥാപാത്രമായി, കനമുള്ള നിശ്ശബ്ദതയായി അയാൾ അവിടെയും ഇവിടെയുമൊക്കെയുണ്ട്. നമ്മളറിയാതെ നമുക്കിടയിലൂടെ നടക്കുന്നുണ്ട്. ഒരു ദുരന്തവും നമ്മളെ വേദനിപ്പിക്കുന്നില്ല.?

Sadik said...

good

sulekha said...

murivukal enna peru ee bloginu etavum auyojyamanu, oro kavithayum novikunnu.

സുധി അറയ്ക്കൽ said...

ഹോ.നല്ല മൂർച്ചയുണ്ട്‌.

Mazhavil..Niyagrace.. said...

Nalla kavitha...

http://mazhavilsj.blogspot.ca/
Sona

Sona said...

Nalla kavitha..

Cv Thankappan said...

തിളക്കമുള്ള വരികള്‍
ആശംസകള്‍