അമ്മിഞ്ഞക്കറ നോക്കുന്ന
പൈതലാണെന്ന്,
തടിയളവു നോക്കുന്ന
മൂത്താശാരിയാണെന്ന്,
ചൂണ്ടക്കൊളുത്തുമായിപ്പോകുന്ന
മുക്കുവനാണെന്ന്....
പേര്‍ത്തും പേര്‍ത്തും പറഞ്ഞിട്ടും
ഉടലാഴത്തില്‍ വരുന്ന നോട്ടത്തെ
ഉറക്കത്തിലുമെനിക്ക്
പേടിക്കാതിരിക്കാനാവുന്നില്ലല്ലോ.
പൈതലാണെന്ന്,
തടിയളവു നോക്കുന്ന
മൂത്താശാരിയാണെന്ന്,
ചൂണ്ടക്കൊളുത്തുമായിപ്പോകുന്ന
മുക്കുവനാണെന്ന്....
പേര്‍ത്തും പേര്‍ത്തും പറഞ്ഞിട്ടും
ഉടലാഴത്തില്‍ വരുന്ന നോട്ടത്തെ
ഉറക്കത്തിലുമെനിക്ക്
പേടിക്കാതിരിക്കാനാവുന്നില്ലല്ലോ.
11 comments:
ഒറ്റ നോട്ടത്താലൊരു...
പേടിക്കതിരിക്കുന്നതെങ്ങനാ ...ആശംസകള്‍ ..
വായിച്ചപ്പോള്‍ ആണിനോടുള്ള ആണ്നോട്ടമെന്നു തോന്നി
ശരിയാണോ?
അഭിനന്ദനങ്ങള്‍
ചുട്ടുപോള്ളും നോട്ടം!!!
ഇത്തിരിയുള്ള തീക്കട്ട.
ഇതുമതി ധാരാളം.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍
അഴകളവൊളിഞ്ഞു പകര്‍ത്തും
ഒറ്റക്കണ്ണന്‍മാരുറക്കം കെടുത്തുന്നു..
വല്ലാത്തൊരു നോട്ടം.
http://surumah.blogspot.com
കറപിടിച്ച/പിടിപ്പിയ്ക്കുന്ന നോട്ടങ്ങള്‍ ഉറക്കംകെടുത്തുക തന്നെ ചെയ്യും.
ഇത്ര രൂക്ഷമായല്ലാതെ സൗഹൃദത്തോടെ നോക്കാനെന്തേ നാം മറന്നുവോ...
കവിത നന്നായിട്ടുണ്ട് ...
തടിയളവു നോക്കുന്ന മൂത്താശാരിയും
ചൂണ്ടക്കൊളുത്തുമായിപ്പോകുന്ന മുക്കുവനും ആൺനോട്ടബിംബങ്ങളായി പോയോ എന്നു സംശയം.
Post a Comment