.....

08 November 2011

ആണ്‍ നോട്ടം

അമ്മിഞ്ഞക്കറ നോക്കുന്ന
പൈതലാണെന്ന്,
തടിയളവു നോക്കുന്ന
മൂത്താശാരിയാണെന്ന്,
ചൂണ്ടക്കൊളുത്തുമായിപ്പോകുന്ന
മുക്കുവനാണെന്ന്....

പേര്‍ത്തും പേര്‍ത്തും പറഞ്ഞിട്ടും
ഉടലാഴത്തില്‍ വരുന്ന നോട്ടത്തെ
ഉറക്കത്തിലുമെനിക്ക്
പേടിക്കാതിരിക്കാനാവുന്നില്ലല്ലോ.

11 comments:

ഹന്‍ല്ലലത്ത് Hanllalath said...

ഒറ്റ നോട്ടത്താലൊരു...

Satheesan OP said...

പേടിക്കതിരിക്കുന്നതെങ്ങനാ ...ആശംസകള്‍ ..

പൊട്ടന്‍ said...

വായിച്ചപ്പോള്‍ ആണിനോടുള്ള ആണ്നോട്ടമെന്നു തോന്നി
ശരിയാണോ?

അതിരുകള്‍/പുളിക്കല്‍ said...

അഭിനന്ദനങ്ങള്‍

Cv Thankappan said...

ചുട്ടുപോള്ളും നോട്ടം!!!
ഇത്തിരിയുള്ള തീക്കട്ട.
ഇതുമതി ധാരാളം.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

majeed alloor said...

അഴകളവൊളിഞ്ഞു പകര്‍ത്തും
ഒറ്റക്കണ്ണന്‍മാരുറക്കം കെടുത്തുന്നു..

Vp Ahmed said...

വല്ലാത്തൊരു നോട്ടം.
http://surumah.blogspot.com

ചന്ദ്രകാന്തം said...

കറപിടിച്ച/പിടിപ്പിയ്ക്കുന്ന നോട്ടങ്ങള്‍ ഉറക്കംകെടുത്തുക തന്നെ ചെയ്യും.

ഗുല്‍മോഹര്‍... said...

ഇത്ര രൂക്ഷമായല്ലാതെ സൗഹൃദത്തോടെ നോക്കാനെന്തേ നാം മറന്നുവോ...

രഘുനാഥന്‍ said...

കവിത നന്നായിട്ടുണ്ട് ...

ടി പി സക്കറിയ said...

തടിയളവു നോക്കുന്ന മൂത്താശാരിയും
ചൂണ്ടക്കൊളുത്തുമായിപ്പോകുന്ന മുക്കുവനും ആൺനോട്ടബിംബങ്ങളായി പോയോ എന്നു സംശയം.