.....

14 May 2012

പ്രിയപ്പെട്ട സഖാവേ.....

നൊന്തോ നിനക്ക് ?
അടിനാഭിമുതല്‍
വേദനത്തീവേര്
പിടഞ്ഞുവോ ?

അമ്മ കാക്കുന്നുണ്ടിപ്പോഴും,
ഉണ്ണാന്‍ വരുന്നത്.
ചിന്നു മോളെന്നും
ചോദിക്കും നിന്നെ..

എന്‍റെ ചങ്ങാതിയല്ലേ
കളിക്കൂട്ടുകാരനല്ലേ...

പറഞ്ഞതാണ്
എന്‍റെയാളാണെന്ന്
വേദനിപ്പിക്കരുതെന്ന്

തുരുമ്പിച്ച കൊടുവാളില്‍
നനഞ്ഞുവോ നിന്‍റെ ചോര ?

ഒരൊറ്റ ഭോഗത്തിന്‍
സുഖം പോലെ
ഞാനൊളിച്ചു വെച്ചിരുന്നു
നിനക്കൊരു  മൂര്‍ച്ചാ ചുംബനം

കാത്തുകാത്ത് വെച്ചിരുന്നു
കട്ടില്‍ത്തലയ്ക്കല്‍
നിനക്കായി  മാത്രം
കാച്ചിയെടുത്ത ലോഹമൂര്‍ച്ച

10 comments:

ഹന്‍ല്ലലത്ത് Hanllalath said...

..എന്‍റെ ചങ്ങാതിയല്ലേ
കളിക്കൂട്ടുകാരനല്ലേ...

പൊട്ടന്‍ said...

മാഷെ,
സത്യത്തില്‍ വായിച്ചു വല്ലാതായിപ്പോയി

Satheesan OP said...

എത്ര ലോലമായി വായിച്ചാലും മുറിയും ഇവിടെ വന്നാല്‍ ...

മുകിൽ said...

ഹോ.. മുറിഞ്ഞു..
എത്ര ഭംഗിയായാണു പറഞ്ഞത്, ല്ലേ..
ചങ്ങാതിയല്ലേ കളിക്കൂട്ടുകാരനല്ലേ..
നല്ല കവിത. അടുത്തു കൂടെ കടന്നു പോയാല്‍ മതി മുറിയും. അഭിനന്ദനങ്ങള്‍.

Cv Thankappan said...

നെഞ്ചേല്‍ പിളര്‍ക്കും നേരിന്‍ മുറിവുകള്‍.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

എം പി.ഹാഷിം said...

good!

ഇസ്മയില്‍ അത്തോളി said...

പോരകം...........ചോര മണക്കുന്നു.......
സഖാവേ............ നന്ന് വരികള്‍......നന്നായി.....ആശംസകള്‍......

മനോജ് കെ.ഭാസ്കര്‍ said...

കൊടുവാളിനേക്കാള്‍ മൂര്‍ച്ചയുണ്ടീയെഴുത്തിന്...

sangeetha said...

As usual you rocked

യുധിഷ്ഠിരന്‍ said...

ഹൃദയത്തില്‍ തട്ടുന്ന കവിത..അല്ല ഇതു കവിതയല്ല വര്‍ത്തമാനകാല ജീവിതത്തിന്‍റെ നേര്‍ക്കാഴ്ച്ചയാണ്..ഭാവുകങ്ങള്‍......അതിമനോഹരമായ ഈ കവിത സമ്മാനിച്ച കവിക്ക്‌....