അജ്ഞാതനായ
സുഹൃത്തേ,
നന്ദി.
എന്റെ പ്രണയത്തെ
ഞെരിച്ചുടച്ചില്ലല്ലോ.
ഒരു കുമ്പിള്
ജലമെന്ന പോല്‍
നീയതിനെ
മൊത്തിക്കുടിച്ചല്ലോ.
നിന്റെ കണ്ണുകള്‍..
ആ ജലസ്പര്‍ശത്താല്‍
നിന്റെ കൈവിരലുകള്‍..
ഹാ...
ചേതോഹരം..!
ഒരു ചുംബനത്താല്‍
മരുഭൂമിയെ
നീ ഉര്വ്വരമാക്കിക്കളഞ്ഞല്ലോ .
വരണ്ടു പോയിരുന്നു.
വിണ്ടു വിളര്‍ത്ത്
ഉന്മാദം പിടിപെട്ട്
കണ്ണ് നനച്ചിരുന്നു .
അവള് തന്നെയാണോ ഇത് ?!
ദൈവമേ..
എന്റെ ദൈവമേ..,
നീയാണ്
നീ മാത്രമാണ് വലിയവന്‍..!
പ്രണയമേ..
പ്രണയമേ,
നിനക്കൊരു
വസന്തകാലത്തെയപ്പാടെ
ശിശിരഹിമശൈലമുടുപ്പിക്കാന്
ഒരു രാത്രി .
എനിക്കോ,
ഒരു വസന്തത്തില്‍
മാഞ്ഞു പോയ പ്രണയത്തിന്
ലവണ സ്പര്‍ശം.
8 comments:
ഭാരതിയാറിന്റെ മുറ്റത്ത് നിന്നെ കണ്ടപ്പോള്‍ സന്തോഷം കൊണ്ട് കരള്‍ കരിയുന്നു.
എന്നോ ചേതനയറ്റുപോയ പ്രണയമേ നിനക്ക് ഒരായിരം നന്ദി ആ പ്രണയം ആണല്ലോ ഭാരതിയാറിന്റെ ഒഴുക്കില്‍ ഒഴുകി വന്ന സുന്ദരമായ ഈ കവിത ആശംസകള്‍ സുഹൃത്തെ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി
നന്നായിരിക്കുന്നു കവിത.
ആശംസകള്‍
ishdamaayi
നന്നായിരിക്കുന്നു സുഹൃത്തേ.....ആശംസകള്‍
kavitha nannayittund. aashamsakal
pranayikkunna manasukalkee snehathinteyum virahathinteyum vila ariyu....
good work
i like it
aasamsakal
Post a Comment