.....

30 May 2012

പ്രണയ നഷ്ടം

അജ്ഞാതനായ
സുഹൃത്തേ,
നന്ദി.
എന്‍റെ പ്രണയത്തെ
ഞെരിച്ചുടച്ചില്ലല്ലോ.

ഒരു കുമ്പിള്‍
ജലമെന്ന പോല്‍
നീയതിനെ
മൊത്തിക്കുടിച്ചല്ലോ.

നിന്‍റെ കണ്ണുകള്‍..
ആ ജലസ്പര്‍ശത്താല്‍
നിന്‍റെ കൈവിരലുകള്‍..
ഹാ...
ചേതോഹരം..!

ഒരു ചുംബനത്താല്‍
മരുഭൂമിയെ
നീ ഉര്‍വ്വരമാക്കിക്കളഞ്ഞല്ലോ .  

വരണ്ടു പോയിരുന്നു.
വിണ്ടു വിളര്‍ത്ത്
ഉന്മാദം പിടിപെട്ട്
കണ്ണ് നനച്ചിരുന്നു .
അവള്‍ തന്നെയാണോ ഇത് ?!

ദൈവമേ..
എന്‍റെ ദൈവമേ..,
നീയാണ്
നീ മാത്രമാണ് വലിയവന്‍..!

പ്രണയമേ..
പ്രണയമേ,
നിനക്കൊരു
വസന്തകാലത്തെയപ്പാടെ
ശിശിരഹിമശൈലമുടുപ്പിക്കാന്‍
ഒരു രാത്രി .

എനിക്കോ,
ഒരു വസന്തത്തില്‍
മാഞ്ഞു പോയ പ്രണയത്തിന്‍
ലവണ സ്പര്‍ശം.

8 comments:

ഹന്‍ല്ലലത്ത് Hanllalath said...

ഭാരതിയാറിന്റെ മുറ്റത്ത് നിന്നെ കണ്ടപ്പോള്‍ സന്തോഷം കൊണ്ട് കരള്‍ കരിയുന്നു.

ഒരു കുഞ്ഞുമയിൽപീലി said...

എന്നോ ചേതനയറ്റുപോയ പ്രണയമേ നിനക്ക് ഒരായിരം നന്ദി ആ പ്രണയം ആണല്ലോ ഭാരതിയാറിന്റെ ഒഴുക്കില്‍ ഒഴുകി വന്ന സുന്ദരമായ ഈ കവിത ആശംസകള്‍ സുഹൃത്തെ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

Cv Thankappan said...

നന്നായിരിക്കുന്നു കവിത.
ആശംസകള്‍

എം പി.ഹാഷിം said...

ishdamaayi

ദീപ എന്ന ആതിര said...

നന്നായിരിക്കുന്നു സുഹൃത്തേ.....ആശംസകള്‍

pravaahiny said...

kavitha nannayittund. aashamsakal

താന്തോന്നി said...

pranayikkunna manasukalkee snehathinteyum virahathinteyum vila ariyu....

good work

i like it

Shahid Ibrahim said...

aasamsakal