.....

28 January 2012

വെയിലോര്‍മ്മപ്പൊട്ടുകള്‍

ഓര്‍മ്മ

വരകളും
വാക്കുകളുമില്ലാതാകും വരെ
കൃഷ്ണമണിയിലൊളിപ്പിക്കാം ഞാന്‍

വെയില്‍

നീണ്ട നാവിനാല്‍
നക്കിയെടുത്ത
പകലോര്‍മ്മകളത്രയും
കടലിലൊഴുക്കി ശാന്തി തരിക നീ

പ്രണയം

കുടയുള്ള കൂട്ടുകാരീ
മഴയത്ത് നിന്നിടം
ഇപ്പോഴും കാത്തിരിപ്പുണ്ടോ ?

കവിത

നെഞ്ചു പൊട്ടിയ വേദന
ഉറക്കം വറ്റിയ രാവ്
പിന്നെ
നിന്‍റെയോര്‍മ്മയും

11 comments:

ഹന്‍ല്ലലത്ത് Hanllalath said...

ഓര്‍മ്മകള്‍ പൊടി തട്ടുമ്പോള്‍
പഴയ ചില കവിതപ്പൊട്ടുകള്‍...

ഇസ്മയില്‍ അത്തോളി said...

ഓര്‍മ്മകളുടെ വെയില് കൊള്ളുന്നുണ്ട് ഈ പ്രണയ കവിതകള്‍ .....ആശംസകള്‍ ........

ആത്മരതി said...

വാക്കുകൾക്കും വരികള്ളും കൂടുതൽ അനുഭവംകൊണ്ട് നിറക്കുക.ആശംസകൾ

സങ്കൽ‌പ്പങ്ങൾ said...

ആശംസകൾ..

PC said...

മടുത്തോ? !!!!

MOIDEEN ANGADIMUGAR said...

കുടയുള്ള ആ കൂട്ടുകാരിയുടെ ഓർമ്മ ഉറക്കം വറ്റിയ ഈ രാവിൽ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ട്.

Marykkutty said...

Nannaayittundu....

Unknown said...

കുടയുള്ള കൂട്ടുകാരീ
മഴയത്ത് നിന്നിടം
ഇപ്പോഴും കാത്തിരിപ്പുണ്ടോ ?

കൊച്ചുബാബുവിന്റെ ബ്ലോലോകം said...

നാല് കുഞ്ഞു കവിതകളും ഒന്നിനൊന്നു മെച്ചം
keep it up!!
വീണ്ടും വരാം,

മെഹദ്‌ മഖ്‌ബൂല്‍ said...

നീണ്ട നാവിനാല്‍
നക്കിയെടുത്ത
പകലോര്‍മ്മകളത്രയും
കടലിലൊഴുക്കി ശാന്തി തരിക നീ...



ഉജ്വലമായ വരികള്‍..
കരുത്തുറ്റ ആശയം..

Anonymous said...

hanllalath... 2 varirikalanu enkilum enthokkeyo parayunnund varikalkkidayil.......