.....

07 February 2012

ഓര്‍മ്മപ്പൊട്ടുകള്‍

ഏതുമകള്‍ കൊണ്ടാണ്
ഞാനിതു പൂര്‍ണ്ണമാക്കുന്നത് ..
കൌതുകം തോന്നുന്നുണ്ടോ ?

വാക്കുകള്‍ നൂല് പൊട്ടി
ഊര്‍ന്നു പോവുകയും
ഞാന്‍ മിഴിച്ചു നില്‍ക്കയും ചെയ്യവേ,

ഒരു പൂച്ചക്കുഞ്ഞായ്
നീയെന്നെ
നെഞ്ചോട്‌ ചേര്‍ക്കുന്നു

മൃദുലമായ കരങ്ങള്‍
ഒരു ചുംബനം പോലെ
പൊതിയുന്നു.
 
 ********************

ഉറക്കം
ബലിഷ്ടമായ
ആലിംഗനത്തിലൂടെ
ഓര്‍മ്മകളെ  പുറന്തള്ളുന്നു.

മരണമേ നീയെത്ര സുന്ദരം
നഷ്ടങ്ങള്‍
മരണ സ്വപ്നങ്ങളില്‍ മുത്തമിടുന്നു.

**********************

എത്ര കടലുകള്‍ കൊണ്ടാണ്
നമുക്കിടയില്‍ അകലം നിറച്ചത് ..!
എത്ര മരുഭൂമികള്‍ കൊണ്ടാണ്
വാക്കുകള്‍ ഊഷരമാക്കിക്കളഞ്ഞത്

ഒറ്റ വാക്കിനാല്‍ 
അറുത്തു കളഞ്ഞതെല്ലാം
ഒറ്റയാനായ്
ഓര്‍മ്മ  മെതിക്കുന്നു.

************************


ആകാശത്തിന്റെ
അതിരുകള്‍ മായ്ച്ച്
ഏതു  സൂര്യനിലേക്ക്
ചേര്‍ത്ത് വെക്കുന്നു, എന്നെ  ?

മേഘ സ്വപ്‌നങ്ങള്‍
നിന്റെ നിശ്വാസത്തില്‍
ഞെട്ടി വിയര്‍ക്കുന്നു.

********************

ഒരു രാവും
നീയില്ലാതെ പുലരുന്നില്ല.

എങ്കിലും ഞാനറിയുന്നു;
ഇത്രമേല്‍  ഗാഡമായി
കാത്തു വെച്ചിട്ടില്ല
മഴ ത്തുള്ളിയായുടഞ്ഞു  ചിതറും
നിന്നോര്‍മ്മയല്ലാതെ

7 comments:

ഹന്‍ല്ലലത്ത് Hanllalath said...

ഓര്‍മ്മകളും സ്വപ്നങ്ങളും
തിന്നു ജീവിക്കുന്ന
ജീവികളിലൊന്നായി ഞാനും....

rameshkamyakam said...

ശ്ലഥമായിപ്പോകുന്നു ഭാവം.അതോ എനിക്ക് തോന്നുന്നതോ?

Satheesan OP said...

എങ്കിലും ഞാനറിയുന്നു;
ഇത്രമേല്‍ ഗാഡമായി
കാത്തു വെച്ചിട്ടില്ല
മഴ ത്തുള്ളിയായുടഞ്ഞു ചിതറും
നിന്നോര്‍മ്മയല്ലാതെ

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

മഴ ത്തുള്ളിയായുടഞ്ഞു ചിതറും
നിന്നോര്‍മ്മയല്ലാതെ ..


ഓര്‍മ്മകള്‍ ... മരിക്കുമോ ....

sangeetha said...

എങ്കിലും ഞാനറിയുന്നു;
ഇത്രമേല്‍ ഗാഡമായി
കാത്തു വെച്ചിട്ടില്ല
മഴ ത്തുള്ളിയായുടഞ്ഞു ചിതറും
നിന്നോര്‍മ്മയല്ലാതെ

valare naalukalkku shesham veendum kure nalla varikal vaayikkan kazhinjathil santhosham

കല്യാണി രവീന്ദ്രന്‍ said...

എത്ര കടലുകള്‍ കൊണ്ടാണ്
നമുക്കിടയില്‍ അകലം നിറച്ചത് ..!
എത്ര മരുഭൂമികള്‍ കൊണ്ടാണ്
വാക്കുകള്‍ ഊഷരമാക്കിക്കളഞ്ഞത്

Anonymous said...

Hanllalath... Ormmakal ellam peythozhinju pokanam... Onnineyum ana ketti nirthanda...
Peythozhinju pokumpol manasinte baaram kurayum..