.....

14 June 2012

പിന്നെയും ഓര്‍മ്മ

നെഞ്ച്
മിടിച്ചും കിതച്ചും
പുറത്തേക്കായുന്ന
ഓര്‍മ്മകളെ
മുറുക്കിപ്പിടിക്കുന്നുണ്ട്

എന്തേയിങ്ങനെ
തിരിഞ്ഞും നിവര്‍ന്നും
ഓര്‍മ്മക്കൊടിയില്‍
തെരുപ്പിടിക്കുന്നു ?!

ഓര്‍മ്മ വേരുകള്‍
ഓര്‍ത്തെടുത്ത്
നിലമിളകി
അകം മുറിഞ്ഞു
വേദനത്തായ് വേര്
നനഞ്ഞു

ഒതുക്കി വെച്ച്
ഒരുക്കി വെച്ച്
ഓര്‍മ്മ മാത്രം
വരി തരാതെ
വഴി തരാതെ
കരയിക്കുന്നു.

കൂടെ നീയും
ചോര്‍ന്നൊലിക്കുന്നു

20 comments:

എം പി.ഹാഷിം said...

ഒതുക്കി വെച്ച്
ഒരുക്കി വെച്ച്
ഓര്‍മ്മ മാത്രം
വരി തരാതെ
വഴി തരാതെ
കരയിക്കുന്നു.

ഇഷ്ടമായി കവിത

Cv Thankappan said...

നന്നായിരിക്കുന്നു കവിത.
ആശംസകള്‍

Anonymous said...

ishtappetu..inium varum..

rameshkamyakam said...

ശ്ര‍ദ്ധിക്കുന്നുണ്ട് കവിതകള്‍.ഇനിയുമിനിയും നന്നായിവരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Philip Verghese 'Ariel' said...

ഓര്‍മ്മകളുടെ ചെപ്പു
വീണ്ടും തുറന്നതും
പങ്കുവെച്ചതും നന്നായി
ഇന്നും വെറും ഓര്‍മ്മകളുമായി
മാത്രം ജീവിക്കുന്ന ചിലരെ
നമുക്കിവിടെ കണ്ടു മുട്ടാം
പോരട്ടെ വീണ്ടും
കുറികള്‍, കുറിപ്പുകള്‍
കവിതകള്‍

in coffeehouse,on a rainy day said...

ആശംസകള്‍

in coffeehouse,on a rainy day said...
This comment has been removed by the author.
Unknown said...

ഓര്‍മ്മ മാത്രം...........
ഓര്‍മ്മ മാത്രം..........!!!

praveen mash (abiprayam.com) said...

വരി തരാതെ , വഴി തരാതെ
കരയിക്കുന്നു......!!

ദീപ $ വൈശാഖ്‌ said...

മനോഹരം

ദീപ $ വൈശാഖ്‌ said...

മനോഹരം

Unknown said...

:)

Unknown said...

:)

Unknown said...

ജീവിതങ്ങള്‍ എല്ലാം ഓര്‍മയില്‍ നനഞ്ഞുതന്നെ കിടക്കും
ആശംസകള്‍

ഇവിടെയും ഒന്നി വിസിറ്റൂ
http://admadalangal.blogspot.com/

Admin said...

ഇഷ്ടപ്പെട്ടു... വളരെയധികം...
ആശംസകള്‍..

Shahida Abdul Jaleel said...

ഒതുക്കി വെച്ച്
ഒരുക്കി വെച്ച്
ഓര്‍മ്മ മാത്രം
വരി തരാതെ
വഴി തരാതെ
കരയിക്കുന്നു.


നന്നായിരിക്കുന്നു കവിത.
ആശംസകള്‍

സജീര്‍ നടുവണ്ണൂര്... said...

putiya sukangalum veedanakalumallathe pazaya veedanakale marakkaan marunnilla...

lishana said...

kazhivula orupad pere kanunu ivide. Santoshand

Crystal White said...

മനോഹരം

Anonymous said...

Kude neeyum chornnolikkunnu.... Nannayittund..