വേദനിച്ചിരുന്നോ നിനക്ക് ?
എന്നിട്ടെന്തേ
ചുണ്ടിലൊരു ചിരി പൂത്തു !
കുപ്പി വളകള്‍..
കരിമഷി..
കളര്‍ ചോക്കുകള്‍..
അത്ഭുതമായിരിക്കുന്നു,
നിന്റെ ശേഖരത്തില്‍
നോവിന്റെ നിറം പോലുമില്ല...!
ക്യാമറകളില്‍
നിന്റെ മുഖം..
ഉറക്കം പുതച്ച കണ്ണുകള്‍..
ഇളമുടല്‍..
തികച്ചും ന്യായം തന്നെ.
നാളെ നീയൊരു
മനുഷ്യബോംബായിത്തീര്‍ന്നെങ്കിലോ..!
അജ്ഞാതനായ ഫോട്ടോഗ്രാഫര്‍
നിനക്ക് നന്ദിയോതുന്നു.
പാതി വരച്ച ചിത്രത്തില്‍
നിന്റെ ചുവപ്പ് പടര്‍ത്തി
പുതിയ ചിത്രം
പിറന്നിരിക്കുന്നു.
ലോകം
കരയുകയും
കരയാന്‍ ശ്രമിക്കുകയും
ചെയ്യുന്നുണ്ട്.
അതെ...!
നിനക്ക് വേണ്ടി...
നിന്റെ ചുവപ്പ് നനഞ്ഞ
അതിരു മാഞ്ഞ
രാജ്യത്തിനെച്ചൊല്ലി
എനിക്ക് മാപ്പ് തരിക.
ഈ ഒളിമ്പിക്സ്
കഴിഞ്ഞോട്ടെ.
ക്രിക്കറ്റ് ഒന്ന് തീര്‍ന്നോട്ടെ..
ചാറ്റിംഗ് മുഴുമിച്ചോട്ടെ..!
എല്ലാം കഴിഞ്ഞ്
നിന്നെ ഓര്‍ക്കുകയും
നിരന്തരം ഞെട്ടുകയും ചെയ്യാം.
20/7/2012
17 comments:
നന്നായിരിക്കുന്നു ഹന്‍ല്ലലത്ത്....
"നാളെ നീയൊരു മനുഷ്യ ബോംബായി തീര്‍ന്നെങ്കിലോ!"
സമകാലികതയുടെ നിസ്സംഗതയെ സൂചിപ്പിക്കുന്ന അവസാനത്തെ വരികള്‍ ഏറെയിഷ്ടമായി...
അതൊക്കെ അങ്ങനെത്തന്നാണു... നമ്മുടെ തിരക്കൊഴിഞ്ഞിട്ട് ഞെട്ടൽ രേഖപ്പെടുത്താം... നന്നായ്
ഈ കവിത വായിച്ച് ഇനിയും ഞെട്ടാത്തവർ ഒരു നിമിഷം ചിന്തിക്കുക. ആശംസകൾ......
കവിത മനോഹരം.എന്റെ ചാറ്റിംഗ് ഒഴിവാക്കി ചാറ്റിംഗെന്ന് മാത്രം വച്ചാല്‍ അല്പം കൂടി നന്നാകുമെന്ന് തോന്നുന്നു.
വേദനിക്കുന്ന മനസ്സ് നമുക്ക് നഷ്ടപ്പെടുന്നുവോ?
മുറിവുകളിലെ വേദന അസഹ്യമാകുമ്പോള്‍ കമന്റ് എഴുതാതെ പോകാനാവുന്നില്ല കുട്ടീ....
എനിക്ക് മാപ്പ് തരിക.
ഈ ഒളിമ്പിക്സ്
കഴിഞ്ഞോട്ടെ.
ക്രിക്കറ്റ് ഒന്ന് തീര്‍ന്നോട്ടെ..
ചാറ്റിംഗ് മുഴുമിച്ചോട്ടെ..!
hmmm..so true
കവിതയുടെ പേര് തന്നെ ..നൊമ്പരപ്പെടുത്തി , കൂടുതല്‍ വായിച്ചപ്പോള്‍ മനസ്സില്‍ എവിടെയോ ഒരു വിങ്ങല്‍ ...ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
കവിത വളരെ നന്നായി.. നൊമ്പരം ഉണര്‍ത്തി.. ആശംസകള്‍
nalla kavitha
ഹന്‍ല്ലത്ത് താങ്കളുടെ കവിത നന്നായിരിക്കുന്നു. പ്രണയത്തിന്റെ വേദന എത്രനന്നായി താങ്കള്‍ അവതരിപ്പിക്കുന്നു.
കാപട്യമാണ് , ലേ !!
ഒരു അടി കിട്ടിയത് പോലെ ...
ആശംസകള്‍................
സ്നേഹിക്കേണ്ട സമയത്ത് സ്നേഹിക്കാനായില്ലെങ്കില്‍... ... കഷ്ടമെന്നേ പറയാനുള്ളൂ.
നമ്മെ തേടിവരുംവരെ
കാത്തിരിക്കാം.
നല്ല കവിത.
നന്നായി എഴുതി
touchig...
Post a Comment