കരയണമെന്നുണ്ട്,
അണ കെട്ടിയത്
പൊട്ടിപ്പോകുന്ന നിമിഷം
നീ ഒഴുകിപ്പോകുമെന്നത്
വിതുമ്പലിനെ
ഉരുക്കിക്കളയുന്നു
ഒന്നുറക്കെപ്പറയണമെന്നുണ്ട്
തുറന്നു പറച്ചിലിന്റെ
അവസാനം നഷ്ടപ്പെടുന്നത്
നീയാണെന്ന്
ഞാന്‍, എനിക്ക്
പറഞ്ഞു കൊടുത്തു കഴിഞ്ഞു
മയങ്ങണമെന്നുണ്ട്
അര്‍ദ്ധ മയക്കത്തില്‍
നീ ചീന്തിയെറിയപ്പെടുമെന്ന്
മനസ്സിനുള്ളില്‍
ദുര്ഭൂതങ്ങള് അലറിപ്പറയുന്നു
ഉറങ്ങാത്ത മിഴികളുമായി
വിങ്ങുന്ന ഹൃദയവുമായി
ചലിക്കാത്ത നാവുമായി
ഞാനിരിക്കാം.
പക്ഷെ..
എത്ര കാലം....?!!!
20/ August /08
10 comments:
ഒന്നുറക്കെപ്പറയണമെന്നുണ്ട്
തുറന്നു പറച്ചിലിന്റെ
അവസാനം നഷ്ടപ്പെടുന്നത്
നീയാണെന്ന്
ഞാന്‍, എനിക്ക്
പറഞ്ഞു കൊടുത്തു കഴിഞ്ഞു
ഉറങ്ങാത്ത മിഴികളുമായി
വിങ്ങുന്ന ഹൃദയവുമായി
ചലിക്കാത്ത നാവുമായി
ഞാനിരിക്കാം.
പക്ഷെ..
എത്ര കാലം....?!!!
വീണ്ടും അതെ ചോദ്യം...
കുറച്ചായി ഇതുവഴി വന്നിട്ട്... പതിവ് പോലെ ഹൃദയത്തില്‍ മുറിവുമായി മടങ്ങുന്നു.
നന്നായിട്ടുണ്ട്... :)
മുറിവേല്പിച്ചു. ഈ വരികള്‍ ..അഭിനന്ദനങ്ങള്‍..
നന്നായിട്ടുണ്ട്.
ഒന്നുറക്കെപ്പറയണമെന്നുണ്ട്
തുറന്നു പറച്ചിലിന്റെ
അവസാനം നഷ്ടപ്പെടുന്നത്
നീയാണെന്ന്
sherikum murivu thanneyanu hanlayude kavithakal .....aashamsakal
murivukal
ishtapettu
Post a Comment