നീ
മുറിച്ചുണ്ടിനാലുമ്മ
വെച്ചുണര്ത്തുകയെന്റെ
കാമനയെ..
തളര്‍ന്ന
കൈകളുയര്‍ത്തി
പുണരാം.
ഇമ ചിമ്മുക
ഞാനൊന്നയയട്ടെ
നിന്നില്‍
അന്ധകാര നിബിഡം
നഗരം
വഴിവിളക്കുകള്‍
മിഴി ചിമ്മിയ
മേല്പാലക്കീഴില്
ഭ്രാന്ത്
കാമം
അറപ്പ്...!
സിരകളില്‍ നിന്ന്
തീജലം
നാളെ
ഏതു നരകത്തില്‍
ഞാന്‍ ..?
അകക്കണ്ണുകള്‍
ചൂഴ്ന്നെടുക്കാം .
ഒരു കാഴ്ചയുമിനി
ഉറക്കം വറ്റിച്ച്
ഭ്രാന്തു പിടിപ്പിക്കില്ല.
എന്തിനെന്നെ
പ്രണയിക്കുന്നു..?
നീ ആരാണ്..
ഞാന്‍ ആരാണ്..?
വഴിയിലനാഥമായ്
ഒരു പൊതിച്ചോറ്
ഓരോ വറ്റിലും
വിധവയുടെ കണ്ണുനീര്
ഒരു പാര്‍ട്ടിയിലും പെടാത്തവള്‍...!
ഒരിക്കലും സജലമാകാത്ത
കൂട്ടുകാരന്റെ കണ്ണുകള്‍
വഴി വക്കില്‍ ചൂണ്ടയുമായ്.
കൃഷ്ണ മണിയില്‍
ഒരിരയുടെ പിടച്ചില്‍...!
കണ്ണിലൂടെ
ഒലിച്ചിറങ്ങുന്നത്
മദജലമായിക്കരുതരുത്
എനിക്കുറപ്പുണ്ട്
അതിന്റെ നനവ് തട്ടിയാല്‍ മതി
ഉരുകിപ്പോകാന്‍...
ഞാന്‍ ആരാണ്..?
ഒന്ന് പറഞ്ഞു തരാമോ..?!
നീയെങ്കിലും....
8 comments:
Charles Chaplin in his autobiography speaks about sex.
Acts leading to sex act are really beautiful.
Sex act in itself is very much clinical and ugly.
I don't know why I remembered it now.
Hanllalath,
your poem is really good.
nannayitund
നാളെ
ഏതു നരകത്തില്‍
ഞാന്‍ ..?
ആവുമോ? ആ ആവില്ലായിരിക്കാം..
ചിന്തകളെ തൊട്ടുണര്‍ത്തുന്ന വരികള്‍ .
ഉരുക്കിന്റെ കരുത്താണ് ചിന്തയുടെ
നാരിഴയുണ്ടാക്കിയ ചിലവരികള്‍ക്ക്
ഭ്രാന്ത്
കാമം
അറപ്പ്...!
സിരകളില്‍ നിന്ന്
തീജലം
നല്ലത് ഈ രചന ആശംസകൾ...
ചിന്താര്ഹമാണീ രചന
friend,
the concept 'bhrantham' prevails in all our thoughts and actions. now i also see a poem, where the same concept has played a miracle.
Post a Comment