ഭ്രാന്ത് അങ്ങനെയാണ്.
ഏതക്ഷരവും
തനിക്കാണെന്ന്
തിന്നു തുടങ്ങും.
പുഴുവരിച്ചതെന്നു കരുതി
നീയെടുത്ത്
കാടി വെള്ളത്തിലിടാം
ഓവ് ചാലിലൊഴുക്കാം
കുപ്പത്തൊട്ടിയിലെറിയാം
മുറുമുറുത്ത്
അതവിടുന്ന് ഇടറിച്ചാടും
തല വെട്ടിച്ച്
തുറിച്ചു നോക്കും
മുഖം പൂഴ്ത്തി
മൌനമായിരിക്കും
വെയിലത്തിരുന്ന്
മഴയെ വിളിക്കും.
മഴ വരുമ്പോള്‍
പൊട്ടിച്ചിതറും
കെട്ട കാലമെന്ന്
കരഞ്ഞു കൊണ്ടേയിരിക്കും.
ഒറ്റയ്ക്ക് വന്നതല്ലേ
അത് കൊണ്ടൊറ്റയ്ക്ക് മതിയെന്ന്
കാതില്‍ വിരലമര്‍ത്തും
പൊന്നേയെന്ന് വിളിച്ചു നീ
അരികത്തുണ്ടെന്ന്
ബോധത്തിലാരോ
അടക്കം പറയുന്നുണ്ട്.
നീങ്ങിപ്പോകുന്ന
പുകമഞ്ഞിനപ്പുറം
നിന്റെ നിഴല്‍രൂപം മാത്രം..
എന്നിട്ടുമെന്താണെന്റെ
പൊന്നെ
നീ മാത്രമിങ്ങനെ...
ഏതക്ഷരവും
തനിക്കാണെന്ന്
തിന്നു തുടങ്ങും.
പുഴുവരിച്ചതെന്നു കരുതി
നീയെടുത്ത്
കാടി വെള്ളത്തിലിടാം
ഓവ് ചാലിലൊഴുക്കാം
കുപ്പത്തൊട്ടിയിലെറിയാം
മുറുമുറുത്ത്
അതവിടുന്ന് ഇടറിച്ചാടും
തല വെട്ടിച്ച്
തുറിച്ചു നോക്കും
മുഖം പൂഴ്ത്തി
മൌനമായിരിക്കും
വെയിലത്തിരുന്ന്
മഴയെ വിളിക്കും.
മഴ വരുമ്പോള്‍
പൊട്ടിച്ചിതറും
കെട്ട കാലമെന്ന്
കരഞ്ഞു കൊണ്ടേയിരിക്കും.
ഒറ്റയ്ക്ക് വന്നതല്ലേ
അത് കൊണ്ടൊറ്റയ്ക്ക് മതിയെന്ന്
കാതില്‍ വിരലമര്‍ത്തും
പൊന്നേയെന്ന് വിളിച്ചു നീ
അരികത്തുണ്ടെന്ന്
ബോധത്തിലാരോ
അടക്കം പറയുന്നുണ്ട്.
നീങ്ങിപ്പോകുന്ന
പുകമഞ്ഞിനപ്പുറം
നിന്റെ നിഴല്‍രൂപം മാത്രം..
എന്നിട്ടുമെന്താണെന്റെ
പൊന്നെ
നീ മാത്രമിങ്ങനെ...
(പഴയത് )
3 comments:
നന്നായിട്ടുണ്ട് രചന.
ആശംസകള്‍
ഭ്രാന്ത് അങ്ങിനെയാണ്...ഹാന്‍ , നീ വീണ്ടും വീണ്ടും മുറിവേല്‍പ്പിക്കുന്നു.
"ഭ്രാന്ത് അങ്ങനെയാണ്.
ഏതക്ഷരവും
തനിക്കാണെന്ന്
തിന്നു തുടങ്ങും."
എന്നത് മനസ്സിലായില്ല. ചിലപ്പോള്‍ കവിത എന്നത് എനിക്കത്രകണ്ട് വഴങ്ങാത്ത ഒന്നായതുകൊണ്ടാകാം.
Post a Comment