വെറുപ്പിന്റെ വസ്ത്രം
ഓരോന്നായി
പറിച്ചെറിയുക
ഇളമുടല്‍ പോലെ
ഹൃദയം നഗ്നമാവട്ടെ
കാണുന്നുണ്ടോ ?
കുഞ്ഞുങ്ങള്‍ക്ക് മേല്‍
തീ ചൊരിയുന്നത്
കേള്‍ക്കുന്നുണ്ടോ ?
നിലവിളി വറ്റിയ
ഭീതിശ്വാസങ്ങള്‍
നമുക്കിടയില്‍
എത്ര കടലുകള്‍ കൊണ്ടാണ്
അകലം നിറച്ചത്
എത്ര മരുഭൂമികള്‍ കൊണ്ടാണ്
പച്ചപ്പുകള്‍
മൂടിക്കളഞ്ഞത്
വെറുപ്പിന്റെ സൂര്യന്
നിന്റെയുള്ളം കയ്യില്‍ ...
സ്വപ്നരാവിനെ
നീയൊരു നോട്ടം കൊണ്ട്
വെളുപ്പിച്ചു കളയുന്നു
തരാന്‍ കഴിയുമോ
നിലവിളി കേള്‍ക്കാത്ത
ഒരു കാത്
വേദന കാണാത്ത
കണ്ണുകള്‍
നിനക്കും എനിക്കുമിടയില്‍
ഒരു തുള്ളി കണ്ണീര് ദൂരം
13 comments:
ഗാസാ....
നിനക്കും എനിക്കുമിടയില്‍
ഒരു കണ്ണീര് ദൂരം..
എത്ര നിലവിളികൾ അടക്കം ചെയ്ത മനസ്സുകൾ നിറഞ്ഞ ഗാസാ
നന്നായിരിക്കുന്നു രചന
ആശംസകള്‍
നിനക്കായ് ഉള്ള ചോദ്യങ്ങള്‍ പലതും ചിന്തിപ്പിക്കുന്നു എനിക്ക് ഇഷ്ടപ്പെട്ട വരികള്‍ .
"വെറുപ്പിന്റെ വസ്ത്രം
ഓരോന്നായി
പറിച്ചെറിയുക
ഇളമുടല്‍ പോലെ
ഹൃദയം നഗ്നമാവട്ടെ"
ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി
നന്നായിരിക്കുന്നു .... ആശംസകള്‍
മുറിവുകള്‍ വീണ്ടും സജീവമാകുന്നു ഒരു പാട് മുറിവുകളുടെ കഥ പറയാന്‍ .
ആശംസകള്‍ കൂട്ടുകാരാ
ആശംസകൾ...
തരാന്‍ കഴിയുമോ
നിലവിളി കേള്‍ക്കാത്ത
ഒരു കാത്
.......... athanippol ellavarum aagrahikkunnath..
അന്യം നിന്നു പോയ എഴുത്തുകാരന്റെ സാമൂഹ്യബോധം, പ്രശംസിക്കപ്പെടേണ്ടതു തന്നെ.
തരാന്‍ കഴിയുമോ
നിലവിളി കേള്‍ക്കാത്ത
ഒരു കാത്
വേദന കാണാത്ത
കണ്ണുകള്‍
നിനക്കും എനിക്കുമിടയില്‍
ഒരു തുള്ളി കണ്ണീര് ദൂരം
അവരെകുറിച്ചോര്‍ക്കുമ്പോള്‍ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ്....
എഴുത്ത് നന്നയ്ട്ടുണ്ട് ......
ഇടയ്ക്ക് എന്റെ ബ്ലോഗില്‍ വരണം.....
നന്നായിട്ടുണ്ട് ...., എല്ലാവിധ ആശംസകളുംനേരുന്നു...
പെള്ളുന്ന വരികള്‍
ഗാസയിലെ കുഞ്ഞു കണ്ണിലെ നീരുപോല്‍...
Post a Comment