.....

01 October 2013

കവിയല്ലാത്തവന്റെ സങ്കടം.

എത്ര പറഞ്ഞാലും
കേള്‍ക്കാത്ത
വികൃതിക്കുട്ടിയാണ്

ഉമ്മ...,
ഓര്‍മ്മ..,
പ്രണയം..,
നോവ്‌....

പിന്നെയും പിന്നെയും
വരിനിറഞ്ഞ്
തുളുമ്പുന്നുണ്ട്

നീയെങ്ങാനും
കണ്ടാല്‍
കരഞ്ഞു കരഞ്ഞു
പൊട്ടിപ്പോകും

പുതുമകള്‍
ഏതുമില്ലാതെ
അതേ ചോദ്യം
ആവര്‍ത്തിക്കും

അരികു മുറിച്ചും
വരി നിറച്ചും
എത്ര നാളായി....

നമുക്കിടയിലെ
കടലാഴത്തില്‍
ഒരാകാശം
അതിന്റെ
കുഞ്ഞിനെ
കാത്തു വെച്ചിട്ടുണ്ട്.

നിനക്ക് മാത്രമായ്
കുഞ്ഞു മേഘത്തുണ്ടും...

വലുതായി
വലുതായി
ഇടിമിന്നലാകാശം
ആവാതിരിക്കട്ടെ...

മഴ കാത്ത് കാത്ത്
നിനക്ക്
ഉറക്കം വറ്റാതിരിക്കട്ടെ...

8 comments:

ഹന്‍ല്ലലത്ത് Hanllalath said...


നിന്നില്‍ മരിച്ചു പോയവന്
ഓര്‍മ്മ പുതുക്കലാകട്ടെ...

Unknown said...

ഉമ്മ...,
ഓര്‍മ്മ..,
പ്രണയം..,
നോവ്‌..
പിന്നെയും ഓർമ !

Cv Thankappan said...

അരികു മുറിച്ചും
വരി നിറച്ചും
എത്ര നാളായി....
ആശംസകള്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഇടിമിന്നലാകാശത്തുനിന്ന് അക്ഷരമഴ..

ajith said...

ഉറക്കം വറ്റാതിരിക്കട്ടെ

പി. വിജയകുമാർ said...

കവിതയില്ലാത്തവന്റെയുള്ളിൽ വെളിച്ചം ഉറങ്ങുന്നു.

Anonymous said...

Hanllalath.. Oru kadalazhathil poyathine Nee ippozhum orkkunno? Athinte ormma peythano?

Anonymous said...
This comment has been removed by a blog administrator.