നിന്റെ പ്രണയത്തിന്റെ
വേര്‍പ്പ് പറ്റി നനഞ്ഞതെന്റെ ഹൃദയം
മുറിവുകളില്‍
ഓര്‍ത്തെടുക്കുന്നത് നിന്റെ മുഖം
ഓര്‍മ്മകളില്‍
ചോര കിനിയിക്കുന്നതും നീ മാത്രം
ഇവിടെ
നീ വരുമ്പോള്‍
എനിക്ക് നോവുന്നു
വരികളില്‍ നീ തൊടുമ്പോള്‍ കുളിരുന്നു
ജ്വരമെന്ന പോല്‍
എന്നിലേക്ക് വിറ പടരുന്നു
ഒരു വിളി ദൂരത്തില്‍
ഇരുകരകളില്‍ നാം
ഓര്‍മ്മകളെ കെട്ടിപ്പിടിക്കുന്നു.
ഒരു കൈദൂരത്തില്‍
ഒരേ താളം എന്നിലും നിന്നിലും
മിടിക്കുന്നു.
നനവാര്‍ന്ന കണ്ണുകള്‍ കാണുന്നു ഞാന്‍
അരുത്
മേഘ സ്വപ്‌നങ്ങള്‍
നിന്നില്‍ മാത്രമാണ് പെയ്യുന്നത്.
ഒരു വേള അജ്ഞാത രൂപിയായ്
നീ എന്നോട് പറയുന്നു
ഓര്‍മ്മകളെ കബറടക്കുവാന്‍
ഓര്‍മ്മകള്‍ ഞാനാണ്
മുറിവുകള്‍ ഞാനാണ്
ഓര്‍മ്മകളില്‍ അണകെട്ടിയത്
നിന്നെയാണ്
നിന്നെ മാത്രമാണ്
നീ എന്നെ ഓര്‍ക്കുന്നു
ഞാന്‍ പോലുമറിയാതെ
എന്നിലേക്ക് നടന്നു കയറുന്നു
നീ പുതച്ച
മറവിയുടെ പുതപ്പുകള്‍
എനിക്ക്
ഉഷ്ണരാവുകള്‍ സമ്മാനിക്കുന്നു
വേണ്ട
മറവിയുടെ മതിലുകള്‍ക്കപ്പുറം
നിന്ന് കൊള്ളുക
നോവിന്റെ മഴത്തുള്ളിയായ്
നീ ചിതറുന്നത്
എനിക്ക് കാണണ്ട
8 comments:
നീ എന്നും വരണമേ
എന്നാശിച്ച് കൊണ്ട്
നിനക്ക് സുഖമായിരിക്കണേ
എന്ന് പ്രാര്‍ഥിച്ച് കൊണ്ട്
നിനക്ക് മാത്രമായി....
മോഹങ്ങള്‍ സഫലമാകട്ടെ
നോവിന്റെ മഴത്തുള്ളിയായ്
നീ ചിതറുന്നത്
നോവിന്റെ മഴത്തുള്ളിയായ്
നീ ചിതറുന്നത്
എനിക്ക് കാണണ്ട
മറക്കാൻ കൊതിച്ചാലും
തിരി നീട്ടിയുണർത്തുന്നു
മിഴി നിറഞ്ഞൊഴുകുന്ന പ്രിയനൊമ്പരം...
നല്ല കവിത
ശുഭാശംസകൾ....
നോവിന്‍റെ കാര്‍മേഘങ്ങള്‍ മഴത്തുള്ളികളായി പെയ്തൊഴിയട്ടെ...
ആശംസകള്‍ വരികള്‍ക്ക്..
വളരെ ഇഷ്ടായി വരികൾ
മോഹിപ്പിക്കുന്നു
ആശംസകൾ
ഒരു കൈദൂരത്തില്‍
ഒരേ താളം എന്നിലും നിന്നിലും
മിടിക്കുന്നു.
Post a Comment