ആനന്ദിപ്പിൻ
കാഴ്ച്ചയുടെ
ആനന്ദത്തിൽ
രതിമൂർച്ഛയുണ്ടാവട്ടെ
പിടയുന്നത്,
കുതറുന്നത്,
ജീവനാഡിയിൽ
പുലിനഖം
പൂക്കൂട തുറക്കുന്നത്,
നിനക്ക്
സ്ഖലന സുഖം തരുന്നു.
തീര്ക്കാൻ കഴിയാത്തത്
എത്രയെങ്കിലുമുണ്ട്.
കണ്ടു കണ്ട്
ഉറക്കം വറ്റിക്കണം
ചര്ച്ച ചെയ്യണം
തീര്ച്ച,
വോയറിസം
ഒരു സാധ്യതയാണ്...!
ശേഷം
ഒളിക്യാമറക്കാഴ്ചകൾ
ഒളിഞ്ഞു തന്നെ കാണണം
രതി,
മാംസഘര്ഷണം
അല്ലെന്ന്
കൂട്ടുകാരി.
എങ്കിൽ,
നമ്മൾ കാഴ്ച്ചക്കാര്ക്ക്
തെരയാം,
ചോരയുടെ,
പിടയുമ്പോൾ
ഒടുക്കത്തെ ജീവരതി..!
കൂട്ടുകാരാ..
കുറ്റം പറയരുത്;
ക്യാമറകൾ
തുറന്നു വെച്ച്
ഞങ്ങളൊന്ന്..
ഒന്ന്....
ഒന്ന്...
2 comments:
ആദ്യം വോയറിസം എന്താണെന്ന് നോക്കീട്ട് വരട്ടെ
നമ്മളിലോരോരുത്തരിലും അതുള്ളത് കൊണ്ടല്ലേ സോഷ്യൽ മീഡിയകൾ പടർന്നുപന്തലിക്കുന്നത്. നന്നായി പറഞ്ഞു
Post a Comment