.....

14 December 2014

ഒരു നക്സൽ വെറുതെ വിടപ്പെടുന്നു

കാട് കാണാൻ പോയതാണ് 
കാട്ടു പന്നി ഓടിച്ചതാണ് 
വഴി തെറ്റിയതാണ് 

കാട് തീ കൊളുത്തിച്ചത്തത് 
മലകുലുക്കി കല്ലുരുട്ടിയത് 
ഒരു പുഴ വന്ന് 
മുക്കിക്കൊല്ലാൻ നോക്കിയത് 
സത്യമാണ് സാർ... 

ഓടി ഓടിയോടിപ്പോന്നതാണ് 
വഴി തെറ്റിയതാണ് 
അവളെ ചെന്നായ പിടിച്ചു പോയി 
അതെ സാർ , ചെന്നായ... 
പറഞ്ഞോളാം സാർ 

അല്ല സർ 
സാറിന്റെ പേരല്ല...
ചെന്നായ തന്നെയാണ് പിടിച്ചത് 
ചെന്നായ ...ചെന്നായ... 

7 comments:

ajith said...

നക്സലൈറ്റുകള്‍ ഉണ്ടാവുകയാണ്!

Cv Thankappan said...

ചെന്നായ് പേടി...........
ആശംസകള്‍

Cv Thankappan said...

ചെന്നായ് പേടി...........
ആശംസകള്‍

ഭദ്ര said...

Nannayi !!!
Aashamsakal :)

RVR Stories said...

nice :)
http://rvrstories.com/

എന്റെ കഥകൾ said...

NANNAYIRIKKUNNU

shajitha said...

nalla kavitha