പനി പടര്‍ന്ന ചില്ലകളില്‍
കൊക്കുരുമ്മിക്കൊണ്ട്
നീയെങ്ങോട്ടാണ്
വിളിക്കുന്നത് ..?
അസ്തമയങ്ങളിനിയും വരും
ഉദയങ്ങളും...
മടുപ്പും കിതപ്പുമില്ലാത്ത
സൂര്യ സഞ്ചാരങ്ങള്‍ക്കിടയില്‍
വഴി പിഴച്ചു പോകാന്‍
എനിക്കും നിനക്കും മാത്രമൊരു
യാത്രാ ദാഹം
പ്രണയത്തീയ്യിലൊഴിക്കാന്‍
മനസ്സിലൊരു
ഹവിസ്സിന് ഖനിയുണ്ട്
തീച്ചൂടുണ്ട്
നിന്റെ കൈ ഞരമ്പില്‍.
പൊള്ളിപ്പനിയെന്ന്
അമ്മ കരയും
തുളസിയരച്ചു നെറ്റിയില്‍ പുരട്ടും
എനിക്കറിയാം
അമ്മക്കാറ് മൂടിയ
ആകാശക്കരയില്‍ വെച്ച്
നിന്റെ പനി എന്നിലേക്ക് പടരും
ഉമ്മ വെച്ചുണര്‍ത്തിയ
ഓര്‍മ്മപ്പരുന്തുകള്‍
ബോധത്തിലേക്കാഞ്ഞു പറക്കും
മറക്കാനായിക്കരുതിയ
ഓര്‍മ്മത്താളുകളപ്പാടെ
തുറന്നു കാണിച്ച്
കണ്ണ് നനയിക്കും
താഴെ,
നീല നിറത്തില്‍
കാണുന്നതാണ് കടല്‍...
കാണുന്നില്ലേ...
അതിന്റെ അടിയിലൊരു
കണ്ണാടി മാളിക
അത് നമുക്കുള്ളതാണ്
നമുക്ക് മാത്രം...
കൊക്കുരുമ്മിക്കൊണ്ട്
നീയെങ്ങോട്ടാണ്
വിളിക്കുന്നത് ..?
അസ്തമയങ്ങളിനിയും വരും
ഉദയങ്ങളും...
മടുപ്പും കിതപ്പുമില്ലാത്ത
സൂര്യ സഞ്ചാരങ്ങള്‍ക്കിടയില്‍
വഴി പിഴച്ചു പോകാന്‍
എനിക്കും നിനക്കും മാത്രമൊരു
യാത്രാ ദാഹം
പ്രണയത്തീയ്യിലൊഴിക്കാന്‍
മനസ്സിലൊരു
ഹവിസ്സിന് ഖനിയുണ്ട്
തീച്ചൂടുണ്ട്
നിന്റെ കൈ ഞരമ്പില്‍.
പൊള്ളിപ്പനിയെന്ന്
അമ്മ കരയും
തുളസിയരച്ചു നെറ്റിയില്‍ പുരട്ടും
എനിക്കറിയാം
അമ്മക്കാറ് മൂടിയ
ആകാശക്കരയില്‍ വെച്ച്
നിന്റെ പനി എന്നിലേക്ക് പടരും
ഉമ്മ വെച്ചുണര്‍ത്തിയ
ഓര്‍മ്മപ്പരുന്തുകള്‍
ബോധത്തിലേക്കാഞ്ഞു പറക്കും
മറക്കാനായിക്കരുതിയ
ഓര്‍മ്മത്താളുകളപ്പാടെ
തുറന്നു കാണിച്ച്
കണ്ണ് നനയിക്കും
താഴെ,
നീല നിറത്തില്‍
കാണുന്നതാണ് കടല്‍...
കാണുന്നില്ലേ...
അതിന്റെ അടിയിലൊരു
കണ്ണാടി മാളിക
അത് നമുക്കുള്ളതാണ്
നമുക്ക് മാത്രം...
16 comments:
തീച്ചൂടുണ്ട്
നിന്റെ കൈ ഞരമ്പില്‍.
പൊള്ളിപ്പനിയെന്ന്
അമ്മ കരയും
തുളസിയരച്ചു നെറ്റിയില്‍ പുരട്ടും
വായിച്ചു.....
നിന്റെ മുറിവുകള്‍ ഞങ്ങളെടുത്തോളാം, പകരം ഞങ്ങളുടെ വേദനകള്‍ നിനക്കെടുക്കാനാവുമെങ്കില്. എന്നാലും നിന്റെ ആ വരികള്‍ വീണ്ടും വീണ്ടും മുറിവുകളുണ്ടാക്കിക്കൊണ്ടിരിക്കും.
മടുപ്പും കിതപ്പുമില്ലാത്ത
സൂര്യ സഞ്ചാരങ്ങള്‍ക്കിടയില്‍
വഴി പിഴച്ചു പോകാന്‍
എനിക്കും നിനക്കും മാത്രമൊരു
യാത്രാ ദാഹം :(
നമുക്ക് മാത്രമുള്ള ആ കണ്ണാടി മാളിക, അതെന്നും കൈയെത്താ ദൂരത്താണല്ലോ...!
കുട്ടിയുടെ കവിതകള്‍, എന്നും മനസ്സിനൊരു മുറിവ് തന്നെ. ആ മുറിവില്‍ എപ്പോഴും രക്തം പൊടിഞ്ഞിരിക്കും.
എനിക്കറിയാം
അമ്മക്കാറ് മൂടിയ
ആകാശക്കരയില്‍ വെച്ച്
നിന്റെ പനി എന്നിലേക്ക് പടരും
കവിത!
ശരിക്കും കവിത!
ജ്വര മൂർച്ഛയുടെ ഉന്മാദത്തിൽ....
എനിക്കും കാണാം ആ കണ്ണാടി മാളിക!
nannaayirikkunnu
valare nannaayi..... aashamsakal.......
good all the best
വരികളില്‍ തിരയടിക്കുന്നു ..
നിറഞ്ഞു കത്തുന്ന പനി..........
തിരിഞ്ഞു പറക്കുന്ന ഓര്‍മ്മകള്‍...
നനഞു നിറയുന്ന കണ്ണുകള്‍...
മറഞ്ഞു നില്ക്കുന്ന മരണം...
.................... ആശംസകള്‍
പ്രണയത്തിൽ നിന്ന് മരണത്തിലേക്കോ.....
നന്നായി.
പ്രണയം ഒരു പണി ആണോ? ഒരു മ്രുതുല വികാരം അല്ലെ? അത് ഒരു സുഖമല്ലേ? അതൊരു ഭാഗ്യമല്ലേ? അനുഭവിക്കു
ഇതാണ് കവിത
അലാക്കിന്റെ അവിലും കഞ്ഞിയും കുടിച്ച ..
ഹന്ലല്ലത് ന്റെ കവിത ..
nalla assal kavitha..
ishtamayi..
Post a Comment