പെണ്ണെ,
നിനക്കൊരു കത്ത് തന്നതിന്
ചന്തിക്കമ്മ തന്ന തല്ലുകള്‍
എഴുതാന്‍ പറ്റില്ല
പൈങ്കിളിയാണ്.!
നമ്മുടെയപ്പൂപ്പന്‍ താടി മരം
വേരറ്റ ദിവസം
കൈതക്കാട്ടില്‍ കണ്ടതും
പറയാന്‍ പാടില്ല
പോര്‍ണോ ആണത്രേ..!
എന്നാലുമെന്‍റെ പെണ്ണേ
ഞാനും നീയും
പ്രണയിച്ചെന്ന്,
ജീവിച്ചെന്ന്,
ഉമ്മ വെച്ചെന്ന്
തീവണ്ടിക്കുളിമുറിയിലെങ്കിലും
ഞാനെഴുതിക്കോട്ടേ...
9 comments:
വെറും പൈങ്കിളി
ഇഷ്ടപ്പെട്ടു...
മാണ്ട ജ്ജി..
പോണോ പൈങ്കിളിയിലേക്ക്?
ആശംസകളോടെ,
സി.വി.തങ്കപ്പന്‍
mmm enikkishtaayi
ശരിക്കും പൈങ്കിളിക്കവിത തന്നെയായി കേട്ടൊ...
"പോര്‍ണോ" എന്ന് പറഞ്ഞാല്‍ എന്താ? എനിക്ക് മനസ്സിലായില്ല.
തീവണ്ടിക്കുളിമുറീല്‍ എഴുതാന്‍ തരപ്പെടാത്തതോണ്ട് ബ്ലോഗിലിട്ടു..ഒരു കുളിമുറീടെ വില പോലുമില്ലെ ബ്ലോഗിന്?!!!....[ചുമ്മാ പറഞ്ഞതാണേ..കേറി സീരിയസ് ആവല്ലെ?]
തീവണ്ടിക്കുളിമുറിയുടെ ചുമരെഴുത്തുകളുടെ മനശ്ശാസ്ത്രം, കാരണം തേടുന്ന കവിത അസ്സലായി. കൈതക്കാട്ടിൽ കണ്ട പോർണോ അശ്ലീലമാവാനാണു വഴി അനശ്വരേ!
കൈതക്കാട്ടിലും തീവണ്ടിമുറിയിലും ബ്ലോഗിലും എല്ലാം ഇപ്പോള്‍ പോര്‍ണോ യാ ...
Nalla kavitha Han. :)
Post a Comment