15 September 2014
പാഠഭേദം
പാഠം ഒന്ന് : ഫെമിനിസം
ഒറ്റവായനയില്‍
ഒതുങ്ങരുത്.
ഒരു ചുംബനം,
മിഴി കൂമ്പരുത്.
ഒരേ ഒരു നടുക്കം !
നിലവിളിയില്‍
തീര്‍ന്നു പോകരുത്.
നീ എന്നാല്‍ നീയാണ്
നീ മാത്രമാണ്.
കേള്‍ക്കുന്നില്ലേ ?!
നിന്ന് കത്തണം നീ.
ഇരുന്നും കിടന്നും കത്താം..
ജ്വലിക്കണം.
ആളിപ്പടരണം.
പാഠം രണ്ട് : നമ്മുടെ വീട് ( എന്റെ മാത്രം വീട് )
കുറിപ്പില്‍
മറക്കരുത്,
അജ്ഞാതനാമൊരു
അക്രമിയെ വരച്ചിടാന്‍.
പ്രിയപ്പെട്ടവളേയെന്ന്
സങ്കടപ്പെട്ടോളാം
നീയാണ് സത്യം..
മോള്‍ക്ക് ജലദോഷം...
നോക്കാനാള് വേണ്ടേ ?!
വിഷമിക്കരുത്,
പതിനെട്ടുവരെ കാത്തോളാം.
Subscribe to:
Post Comments (Atom)
1 comment:
ഹൃദയത്തിൽ ആളിപ്പടരുന്ന കവിത ...!
Post a Comment