രണ്ടു കവികള്‍ കണ്ടുമുട്ടുന്നു
കള്ളങ്ങള്‍ കൂട്ടി മുട്ടുന്നു
കവിത ചൊല്ലുന്നു
കാമുകിയെ ധ്യാനിക്കുന്നു.
കുഞ്ഞിനെ ഓര്‍ക്കുന്നു
അമ്മേയെന്ന് കരയുന്നു
പ്രിയപ്പെട്ടവളെയെന്ന് നീറുന്നു
കവിതയും നീയും
പോയിത്തുലയെടാ
എന്നൊരു തികട്ടല്‍ വരുന്നു
രണ്ടാമത്തെ കവി
കവിത ചുരുട്ടി എറിയുന്നു
വീട്ടിലേക്കു നടക്കുന്നു.
അച്ഛായെന്ന് വിളി കേള്‍ക്കുന്നു
സ്നേഹണ്ണുന്നു
വാത്സല്യം നുകരുന്നു .
കവിക്ക്
കവിത പൊള്ളുന്നു
ഉള്ള് വേവുന്നു
വഴി മറന്നു നില്‍ക്കുന്നു
നശിച്ച ലോകമെന്ന്
വീട്ടിലെത്തുന്നു.
മക്കള്‍ നോക്കുന്നു
ഭാര്യ ഉരുകുന്നു
അമ്മ നോവുന്നു.
സ്വയം നോവുന്നു.
അകത്തും പുറത്തും
അമ്ലമഴ നനയുന്നു
നോവ് തിന്നുന്നു, കുടിക്കുന്നു
നോവിലൂടെ
സഞ്ചാരം നടത്തുന്നു
നോവിലേക്ക് ഉണരുന്നു...
ആദ്യത്തെയാള്‍ കവിയാകുന്നു
കവിക്കാകട്ടെ ഭ്രാന്താകുന്നു...
7 comments:
ആദ്യത്തെയാള്‍ കവിയാകുന്നു
കവിക്കാകട്ടെ ഭ്രാന്താകുന്നു...
നോവ് തിന്നുന്നു, കുടിക്കുന്നു
നോവിലൂടെ
സഞ്ചാരം നടത്തുന്നു
നോവിലേക്ക് ഉണരുന്നു...
ഇഷ്ടമായി........
ഭാവുകങ്ങള്‍
"..കവികള്‍ക്ക് ഭ്രാന്താവണം ..അപ്പോഴല്ലേ നീറുന്ന ചിന്തകള്‍ വിരിയൂ ..വളരെ നന്നായിരിക്കുന്നു "
കവികള്‍ക്ക് ഭ്രാന്തില്ലെങ്കിലും ചിലപ്പോള്‍ കവിത വായിക്കുന്നവന് നീറും ..
അസ്സലായി.
എനിക്ക് വളരെ ഇഷ്ടമായി
മൂന്നു തവണ വായിച്ചു.
നന്നായിയിട്ടുണ്ട്.
നോവ് തിന്നുന്നു, കുടിക്കുന്നു നോവിലൂടെ സഞ്ചാരം നടത്തുന്നു നോവിലേക്ക് ഉണരുന്നു... ഇഷ്ടമായി........ ഭാവുകങ്ങള്‍
Post a Comment