.....

24 October 2008

വാക്ക്

നീ മൊഴിയാതെ
അടക്കി വച്ചത്

നീണ്ടു വന്ന വിരലുകള്‍
എന്‍റെ കവിള്‍ തൊടാതെ
പിന്‍ വലിപ്പിച്ചത്

ഈറനായ മിഴികളുയര്‍ത്തി
നീയെന്നെ കാതരമായി നോക്കി
യാചിക്കുവാനായി തിരഞ്ഞത്

നടന്നു മറയുന്ന നിനക്കായി
ഹൃദയത്തില്‍ നിന്നുയര്‍ന്ന്
തൊണ്ടയില്‍ കുരുങ്ങി
ആമാശയത്തില്‍ അമര്‍ന്നു പോയത്

10 comments:

ഹന്‍ല്ലലത്ത് Hanllalath said...

അമര്‍ത്തിപ്പിടിച്ച ചുണ്ടുകള്‍ക്കുള്ളില്‍ വിതുമ്പിത്തെറിക്കുന്ന
വാക്കുകളുടെ സ്വപ്‌നങ്ങള്‍ ജനിക്കാതെ മരിക്കുന്നു..
ഗര്‍ഭത്തില്‍ തന്നെ വാക്കുകള്‍ ഒടുങ്ങുന്നു .....

വികടശിരോമണി said...

ഈ ചൂട് നിലനിൽക്കട്ടെ!

പാമരന്‍ said...

!

ഭൂമിപുത്രി said...

തീവ്രാനുഭവമുൾക്കൊള്ളുന്ന വരികൾ

Ranjith chemmad / ചെമ്മാടൻ said...

വാക്കുകളുടെ സ്വപ്‌നങ്ങള്‍ ജനിക്കാതെ മരിക്കുന്നു..
പിന്‍‌താങ്ങുന്നു....

Lathika subhash said...

‘കേള്‍ക്കാത്തത് അതിമധുരം.’

Jayasree Lakshmy Kumar said...

വായിക്കണമെന്നുണ്ടായിരുന്നു. പക്ഷെ പേജ് ഓപ്പൺ ചെയ്തപ്പോൾ തന്നെ കണ്ട ആ ഭീകര ചിത്രം എന്നെ പെട്ടെന്നു സ്ക്രോൾ ഡൌൺ ചെയ്യാൻ പ്രേരിപ്പിച്ചു. സോറി. വായിച്ചില്ല. കവിതയാണോ ഇനി മറ്റെന്തെങ്കിലുമാണോ എഴുതിയതു എന്നു പോലും നോക്കിയില്ല

Unknown said...

ഇനിയും വരട്ടെ, നീ മൊഴിയാതെ അടക്കിവച്ചത്....

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

“നടന്നു മറയുന്ന നിനക്കായി
ഹൃദയത്തില്‍ നിന്നുയര്‍ന്ന്
തൊണ്ടയില്‍ കുരുങ്ങി
ആമാശയത്തില്‍ അമര്‍ന്നു പോയത്“

ഹന്‍ല്ലലത്ത് Hanllalath said...

വായിച്ചെഴുതിയ എല്ലാവര്‍ക്കും നന്ദി..
ഈ വഴി മറക്കരുതെന്ന് മാത്രം അപേക്ഷിക്കുന്നു