.....

24 January 2009

എന്‍റെ പ്രണയം

എന്‍റെ പ്രണയം
ഒരൊറ്റ സംഖ്യയാണ്
ഏഴാം ക്ലാസ്സില്‍
മാഷ്‌
ചൂരലുയര്‍ത്തിയപ്പോള്‍
നിനക്കു ഞാന്‍
വിരലുയര്‍ത്തിക്കാട്ടിയ
ഒറ്റയക്കം

എന്‍റെ പ്രണയം
ഒരൊറ്റ നാണയമാണ്
കാലഹരണപ്പെട്ടിട്ടും
കാത്തു വയ്ക്കപ്പെട്ട
ഒറ്റ നാണയം

എന്‍റെ പ്രണയം
തീവണ്ടി യാത്രയാണ്
ടിക്കറ്റില്ലാതെയുള്ള
യാത്രയ്ക്കിടയില്‍
അനിവാര്യമായ
ഇറക്കി വിടലറിഞ്ഞിട്ടും
പ്രതീക്ഷയുടെ
നിഴല്‍ കാത്ത്
വാതില്‍ പടിയിലെ
അശാന്തമായ യാത്ര

എന്‍റെ പ്രണയം
മരണം മണക്കുന്ന
ഒരോര്‍മ്മയാണ്
ഓരോ മാര്‍ച്ചിലും
അതിന്‍റെ ശവ ഘോഷയാത്ര
മനസ്സില്‍
അശാന്തി തീര്‍ക്കുന്നു

എന്‍റെ പ്രണയം
ഒരിക്കലും ചോര പൊടിയാത്ത
ഒരു മുറിവാണ്
പ്രണയം
കുടിച്ചു തീര്‍ക്കുമ്പോള്‍
നനയാന്‍ പോലും
ഒരു തുള്ളിയും
ബാക്കി വച്ചിരുന്നില്ലല്ലോ

എന്‍റെ പ്രണയം
പറയാതെ പോയ
യാത്രാ മൊഴിയാണ്
പരീക്ഷാ ചൂടില്‍
ലാബില്‍ നിന്നിറങ്ങി
മാറിലടുക്കിയ
പുസ്തകങ്ങളേന്തി
കാത്തു നിന്ന
നീ കാണാതെ
കരള്‍ മുറിച്ചെറിഞ്ഞ
യാത്ര

എന്‍റെ പ്രണയം
മനസ്സില്‍ വരാതെ പോയ
ശാപമാണ്
ചുമതലകളുടെ
നുകം വലിച്ച്
കിതച്ചോടിയ
എന്നെ
മനസ്സറിഞ്ഞു സ്നേഹിച്ച
നീ തരാതെ പോയ
ശാപം

എന്‍റെ പ്രണയം
ഒരു സ്വപ്നമാണ്
ഉണരും മുമ്പേ
കണ്ടു തീരാന്‍ കൊതിച്ച്
പാതി മുറിഞ്ഞ സ്വപ്നം

എന്‍റെ പ്രണയം
നോറ്റ് വീടിയ വ്രതമാണ്
നിനക്കറിയാം
ഞാനൊരിക്കലും
നിന്‍റെ ചാരിത്ര്യത്തില്‍
വിരല്‍ തൊട്ടില്ലെന്ന്

എന്‍റെ പ്രണയം
ഒരുള്‍ വിളിയാണ്
എന്‍റെ ജീവനില്‍ തൊട്ട
പ്രണയം കണ്ട്
നീയുണരാന്‍ കാരണമായ
ഉള്‍വിളി......

32 comments:

ഹന്‍ല്ലലത്ത് Hanllalath said...

എന്‍റെ പ്രണയം
മരണം മണക്കുന്ന
ഒരോര്‍മ്മയാണ്
ഓരോ മാര്‍ച്ചിലും
അതിന്‍റെ ശവ ഘോഷയാത്ര
മനസ്സില്‍
അശാന്തി തീര്‍ക്കുന്നു

Ranjith chemmad / ചെമ്മാടൻ said...

ഒരു ന്യൂ ജനറേഷന്‍ ഐക്കണ്‍ ഇങ്ങനെയും പ്രണയത്തെ
വാറ്റി, വരികളിലെങ്കിലുമാക്കുന്നു എന്നറിയുന്നതില്‍ സന്തോഷം...

മാന്മിഴി.... said...

എന്‍റെ പ്രണയം

ഒരൊറ്റ നാണയമാണ്

കാലഹരണപ്പെട്ടിട്ടും

കാത്തു വയ്ക്കപ്പെട്ട

ഒറ്റ നാണയം



വളരെ നന്നായിരിക്കുന്നു.......

sreeNu Lah said...

എന്‍റെ പ്രണയം
ഒരിക്കലും ചോര പൊടിയാത്ത
ഒരു മുറിവാണ്

പെണ്‍കൊടി said...

പ്രണയം എനിക്കും എന്തെല്ലമൊക്കെയോ ആണ്‌.. അനിഷ്ടങ്ങളെ ഇഷ്ടങ്ങളാക്കി മാറ്റുന്നതാണ്‌.. ഒരുപാട്‌ നിഗൂഢതകള്‍ സൂക്ഷിക്കുന്നതാണ്‌.. ഏഴഴകുള്ള കറുപ്പ്‌ നിറമാണതിന്‌..

ഒരു നന്നുത്ത സ്പര്‍ശമായി ആ മനസ്സില്‍ എന്നും നില കൊള്ളട്ടെ ഓരോ പ്രണയവും...

-പെണ്‍കൊടി.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

“പ്രണയം
നീറുന്ന നോവാണ്.“

ഒരിക്കലും സഫലമാകാത്ത പ്രണയമാണ് സുഖകരമായത്. അതിന്റെ ഓര്‍മ്മകള്‍ തരുന്ന ലഹരിയും, വേദനയാര്‍ന്ന സുഖവും അതെന്നും ഉണ്ടാകും.

തിരിച്ച് വന്നതില്‍ സന്തോഷം.

ഹന്‍ല്ലലത്ത് Hanllalath said...

രണ്‍ജിത് ചെമ്മാട്.
sreeNu Guy,
പെണ്‍കൊടി,
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
മാന്മിഴി....

ഇടയ്ക്കിടെ മടുപ്പിന്‍റെ കൈകളില്‍ അമര്‍ന്നു പോകുന്ന എന്നെ
തനിച്ചാക്കാതെ ഇനിയും ഈ വഴി വരുമെന്ന് കരുതുന്നു...
നന്ദി...

Green Umbrella said...
This comment has been removed by the author.
Green Umbrella said...

എന്‍റെ പ്രണയം
ഒരു സ്വപ്നമാണ്
ഉണരും മുമ്പേ
കണ്ടു തീരാന്‍ കൊതിച്ച്
പാതി മുറിഞ്ഞ സ്വപ്നം
"വളരെ നന്നായിരിക്കുന്നു !!!!!!"
ഒരികളും സഫലമാകാത്ത പ്രണയം തന്നെയാണ് നല്ലത്, സഫലമായാല്‍ മടുപ്പും പിന്നെ വെറുപ്പും തന്നെയാവും മിച്ചം. മാര്‍ച്ചില്‍ ആണോ അവളുടേ ബര്ത്ഡേ :-) ???????

വരവൂരാൻ said...

എന്‍റെ പ്രണയം
നോറ്റ് വീടിയ വ്രതമാണ്

കണ്ടു തീരാന്‍ കൊതിച്ച്
പാതി മുറിഞ്ഞ സ്വപ്നം
വിരൽ തൊട്ട്‌ പറയുന്നു മനോഹരമായിരിക്കുന്നു എന്ന്

ഹന്‍ല്ലലത്ത് Hanllalath said...

പോട്ടപ്പന്‍ , വരവൂരാന്‍ നന്ദി...
ഇനിയും ഈ വഴി മറക്കാതിരിക്കുക...

മാര്‍ച്ചിലാണ് ഞാന്‍ അവള്‍ കാണാതെ ,
പരീക്ഷ കഴിഞ്ഞ് ഒരു വാക്കും പറയാതെ
എന്നെ കാത്തു ലാബിനു പുറത്ത് കോണിപ്പടികള്‍ക്ക് സമീപം നിന്നിരുന്ന അവളെ ഒളിഞ്ഞു നോക്കി ഇറങ്ങിപ്പോന്നത് .

എന്റെ പേര്‍ക്ക് അവളയച്ച എഴുത്തുകള്‍ വിലാസം മാറിയതിനാല്‍ എനിക്ക് കിട്ടിയിരുന്നില്ല..

ആമി said...

നിന്നെ ഓര്‍ക്കുംപോഴോക്കെയും
പ്രണയം സമ്മാനിച്ച മുറിവില്‍ നിന്നും
ചോര കിനിഞ്ഞു
ഹൃദയം ചുവക്കുന്നു...

Sreekanth said...

ചങ്കു പൊട്ടിപ്പോകുന്ന വരികള്‍....

ഈ വരികള്‍ എന്റെ ഹൃദയത്തോട് ചേര്‍ന്ന് നിന്നെന്നെ വരിഞ്ഞു മുറുക്കുന്നു...

ശ്രീവല്ലഭന്‍. said...

Good one.

shebin said...

valarey nannaayittundu......virahathinu saundharyam undu....athintae saundharyam iniyum kavithakaliloodae viriyattae...!!!!!!!!!!!

kaayalarikath said...
This comment has been removed by the author.
kaayalarikath said...

പ്രണയിച്ചു നഷ്ടപ്പെടുന്നതാണ് പ്രണയിച്ചു സ്വന്തമാക്കുന്നതിനെക്കാള്‍ നല്ലത് എന്ന് പ്രണയിച്ചു സ്വന്തമാക്കിയ ഏതോ മഹാന്‍ പറഞ്ഞു വെച്ചിട്ടുണ്ടത്രേ! സ്വന്തമാക്കിയവര്‍ക്ക് ഇങ്ങനെയും നഷ്ടപ്പെട്ടവര്‍്ക്ക് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായും തോന്നണ ഈ അക്കരപ്പച്ചയുടെ അര്‍ത്ഥമെന്താണ്? ഏതാണ് ശരി?എല്ലാ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ആപേക്ഷികമാന്നെന്ന വലിയ ഉത്തരത്തിനപ്പുറം സ്ഥായിയായ ഒരു ശരിയുത്തരം! പ്രണയിച്ചു നഷ്ടപ്പെടുന്നത് തന്നെയാണൊ പ്രണയത്തെ അമരമാക്കാന്‍ പ്രണയിച്ചു സ്വന്തമാക്കുന്നതിനെക്കാള്‍ നല്ലത്?

Optimist - Shibin said...

Love, is elucidated in a different manner. A thought that really swells the heart beats....

ഞാന്‍ said...

ജീവിതം പിന്നെ പിന്നെ ഇങ്ങനെയൊക്കെയാണ്

annz said...

ente pranayam ninnodanu...ennilekku niranju peythirangunna ninnodu...ente swakaryathyilekku ittu veezhunna ninnodu...nee ingane peythu thornnu poyal njan enthu cheyyum???

WHO M I? said...

kavitha valare nannayittund..

musthupamburuthi said...

എന്‍റെ പ്രണയം
നോറ്റ് വീടിയ വ്രതമാണ്
നിനക്കറിയാം
ഞാനൊരിക്കലും
നിന്‍റെ ചാരിത്ര്യത്തില്‍
വിരല്‍ തൊട്ടില്ലെന്ന്
മനോഹരമായിരിക്കുന്നു വരികൾ...
പ്രണയം.. മധുരമുള്ള ഒരു നോവായി എന്നും അവശേഷിക്കുന്നു....

Anonymous said...

Hiii......

Murivukal angane thanne nikkatte...
Chora podiyunna oru murivundaavanam eppozhum...

kavithakalkku uravayaayi...!

renjusurya said...

praNayam manassinte vingngalaaNu.{}palappozhum athu purramE prakaTamaakkaathe akame kozhiyunnu,

renjusurya said...

ennumen hrudayathhil unarunna raagamaanu pranayam kaumaaram muthal hrudayaththil koompunnu pranayam.

Unknown said...

paranjalum.paranjalum mathivaratha pranaym..........
ithoru puthiya anubhavamanu

Broken Angel said...

പ്രണയം എന്നും വേദന നിറഞ്ഞ സുഖമാണ്.

അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskar said...

എന്‍റെ പ്രണയം
ഒരു സ്വപ്നമാണ്
ഉണരും മുമ്പേ
കണ്ടു തീരാന്‍ കൊതിച്ച്
പാതി മുറിഞ്ഞ സ്വപ്നം

ഉടഞ്ഞുപോയ പ്രണയത്തിന്‍റെ വേദനകള്‍ മനോഹരമായി പകര്‍ത്തിയിരിക്കുന്നു,
ഒരു പക്ഷെ പ്രണയിനിയും കാണാന്‍ കൊതിചിരിക്കാം ആ സ്വപ്നം.

Anonymous said...

എന്‍റെ പ്രണയം
ഒരൊറ്റ നാണയമാണ്
കാലഹരണപ്പെട്ടിട്ടും
കാത്തു വയ്ക്കപ്പെട്ട
ഒറ്റ നാണയം

santhoshijk said...

എന്‍റെ പ്രണയം
ഒരൊറ്റ നാണയമാണ്
കാലഹരണപ്പെട്ടിട്ടും
കാത്തു വയ്ക്കപ്പെട്ട
ഒറ്റ നാണയം

PC said...

എന്‍റെ പ്രണയം
തീവണ്ടി യാത്രയാണ്
ടിക്കറ്റില്ലാതെയുള്ള
യാത്രയ്ക്കിടയില്‍
അനിവാര്യമായ
ഇറക്കി വിടലറിഞ്ഞിട്ടും
പ്രതീക്ഷയുടെ
നിഴല്‍ കാത്ത്
വാതില്‍ പടിയിലെ
അശാന്തമായ യാത്ര
.................
kaviye,ivideyethikondirikkunnu. baki vazhi nadannu theerkkanund..

benjamin said...

"എന്‍റെ പ്രണയം
തീവണ്ടി യാത്രയാണ്
ടിക്കറ്റില്ലാതെയുള്ള
യാത്രയ്ക്കിടയില്‍
അനിവാര്യമായ
ഇറക്കി വിടലറിഞ്ഞിട്ടും
പ്രതീക്ഷയുടെ
നിഴല്‍ കാത്ത്
വാതില്‍ പടിയിലെ
അശാന്തമായ യാത്ര"

gambheeram :) cheers