.....

17 September 2010

പുഴയും തോണിയും

ഇന്നലെ
പങ്കായമില്ലാതെ
തുഴഞ്ഞു തുഴഞ്ഞ്
ഞാനൊരു പുഴ താണ്ടി

കൈകളുടെ ആയാസപ്പെട്ടുള്ള
തുഴച്ചിലില്‍
വിയര്‍ത്തൊലിച്ച്...

കടലിലേക്കുള്ള പ്രയാണത്തില്‍
പുഴയെന്നെ
കൂട്ടു വിളിച്ചിരുന്നു

കരയിലൊരു കൊച്ചു പുഴ
നിറഞ്ഞും കവിഞ്ഞും
ഒഴുകിപ്പരന്നും
എന്നെയും കാത്ത്....

അതെന്‍റെ മാത്രം,
പുഴയും തോണിയും
തോണിക്കാരനും...
എല്ലാം...ഞാന്‍...

19 comments:

ഹന്‍ല്ലലത്ത് Hanllalath said...

അതെന്‍റെ മാത്രം,
പുഴയും തോണിയും
തോണിക്കാരനും...
എല്ലാം...ഞാന്‍...

Mohamed Salahudheen said...

പുഴകടക്കാന് തോണിയുണ്ടായിരുന്നത് അവര് മുക്കി. നീന്താനൊരുപാടുണ്ട്. മണലെടുത്തുണ്ടായ ആഴക്കയങ്ങളെയും പേടി. തുഴയും തോണിയുമില്ലാതെത്ര നാള്.

Junaiths said...

പുഴയ്ക്കും...ഒരു കൂട്ട് വേണം.

yousufpa said...

ജീവിതമെന്ന പുഴയിൽ നാം ഒറ്റക്കേ ഉള്ളൂ സഹോദരാ...കൂടെ ആരൊക്കെ ഉണ്ടായാലും...

Kalavallabhan said...

കരയിലൊരു കൊച്ചു പുഴ
നിറഞ്ഞും കവിഞ്ഞും
ഒഴുകിപ്പരന്നും
എന്നെയും കാത്ത്....

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം .
നീന്താന്‍ വെറെയും പുഴകളുണ്ടാവുമെന്ന ചിന്തകള്‍ നല്ല ലക്ഷണമാണ്.

Teuvo Vehkalahti said...

Hello everyone, I'm looking for new readers to visit Teuvo pictures on the blog. Would you be kind and came to see you blog photos Teuvo www.ttvehkalahti.blogspot.com and allow there to command. Thank You Teuvo Vehkalahti Suomi Finland

lekshmi. lachu said...

aashamsakal..

ജയരാജ്‌മുരുക്കുംപുഴ said...

ellaam njan aayitheerunna avastha...... valar nannaayittundu..... aashamsakal..................

Unknown said...

kollaam

Typist | എഴുത്തുകാരി said...

കടലിലേക്കുള്ള യാത്രയിൽ പുഴ കൂട്ടു വിളിച്ചിട്ടും പോകാതിരുന്നതു നന്നായി.

ശ്രീനാഥന്‍ said...

നന്നായി, കരയണയുവോളവും തുഴയുക!

വി.എ || V.A said...

പുഴയുടെ കൂടെ ഞാനും ഒഴുകുന്നു,പക്ഷേ- പെട്ടെന്ന് കടലിനെ മറന്നോ? വിജയിക്കട്ടെ......

Sidheek Thozhiyoor said...

ആശംസകള്‍...

Sureshkumar Punjhayil said...

Thoniyum, Puzhayum...!

Manoharam, Ashamsakal...!!

സന്തോഷ്‌ പല്ലശ്ശന said...

എനിക്കെല്ലാം മനസ്സിലായി ട്ടാ.....

ജെ പി വെട്ടിയാട്ടില്‍ said...

വായനാസുഖമുള്ള വരികള്
തൃശ്ശൂരില് നിന്നും ആശംസകള്

രമേശ്‌ അരൂര്‍ said...

നന്നായി

സന്‍ജ്ജു said...

Keralathil mathram 44+ puzhakal undu. but pravasikalkku puzha kananamenkil polum nattil varanam. Bangalore'l aanekil lake mathre ullu. ini vallappozhum neenthan pokanam!