എന്നെ നിങ്ങള്‍ക്കറിയില്ല,
ഞാനൊരനാഥ ..
ശ്മശാനങ്ങളുടെ
കാവല്‍ക്കാരനാണ്
എന്റെ കൂട്ടുകാരന്
എന്തെന്നാല്‍
എന്റെ മനസ്സിന്റെ താക്കോല്‍
അവന്റെ പക്കലാണ്
ശവങ്ങളുടെ വരവറിയിച്ച്
ആളനക്കമുയരുമ്പോള്‍
കാവല്‍ക്കാരന്റെ മുഖം തെളിയും
അന്നാണല്ലോ
അവന്റെ കീശയുടെ
ശൂന്യത നികത്തപ്പെടുന്നത്
എന്റെ മനസ്സിലെ വേലിയേറ്റങ്ങള്‍
അവനുത്സവമാണ്
ഒരിക്കലും തിരിച്ചു കിട്ടാത്ത
നിമിഷങ്ങളാണെന്ന്
തിരിച്ചറിഞ്ഞത് മുതല്‍ ...
അപ്പൊഴൊക്കെ
അവന്റെ കണ്ണുകള്‍ വന്യമാവാറുണ്ട്
ഭ്രാന്തമായ ആവേഗത്തിനൊടുവില്‍
തളര്‍ന്ന് വീഴുമ്പോള്‍ അവനെന്റെ മനസ്സ്
കൈമോശം വന്നിട്ടുണ്ടാകും
അവന്റെ മനസ്സു തന്നെ
അവനപ്പോള്‍ അറിയില്ല
കണ്ണുകളില്‍ നിറയെ ശവങ്ങളാവും
ശുഭ്ര വസ്ത്രത്തില്‍ പൊതിഞ്ഞ്
നിലാവില് മലര്‍ന്ന ശവങ്ങള്.....
16 comments:
എന്റെ മനസ്സിലെ വേലിയേറ്റങ്ങള്‍
അവനുത്സവമാണ്
ഒരിക്കലും തിരിച്ചു കിട്ടാത്ത
നിമിഷങ്ങളാണെന്ന്
തിരിച്ചറിഞ്ഞത് മുതല്‍ ...
എല്ലാ മനുഷ്യരുടേയും അവസാനയാത്ര അവന്റെ മുമ്പിലേയ്ക്ക്.... മറ്റുള്ളവർക്ക് എങ്ങനെയും പണമുണ്ടാക്കാം, എന്നാൽ അവന്റെ പോക്കറ്റ് നിറയണമെങ്കിൽ നമ്മളൊക്കെ അവിടെയെത്തണം. കൊള്ളാം, നല്ല യാഥാർത്ഥ്യമായ ഭാവന...
അവസാനം മനുഷ്യരെല്ലാം ചെന്നെത്തേണ്ടത് അവന്റെ മുമ്പിൽ തന്നെ. അവന്റെ പോക്കറ്റ് നിറയണമെങ്കിൽ, നമ്മളെയെല്ലാം അവിടെ കാണണം. നല്ല യാഥാർത്ഥ്യമായ ഭാവന....
അവന്റെ മനസ്സു തന്നെ
അവനപ്പോള്‍ അറിയില്ല
കണ്ണുകളില്‍ നിറയെ ശവങ്ങളാവും
ശുഭ്ര വസ്ത്രത്തില്‍ പൊതിഞ്ഞ്
നിലാവില് മലര്‍ന്ന ശവങ്ങള്.....
കീശ നിറയണം
മനസ്സ് നിറയാന്‍..
nice...mikacha nilavaaram pularthi
:)
ആശംസകള്‍
അവന് ഒരിക്കലും അവളുടെ കാവല്ക്കാരിയായില്ല ല്ലേ....
എന്നെ നിങ്ങള്‍ക്കറിയില്ല
എന്നെ നിങ്ങള്‍ക്കറിയില്ല
hAnLLaLa,
എന്തോ, എന്റെ ന്യൂനതയാകാം. എനിക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞില്ല.
മനുഷ്യന്റെ സ്വാര്‍ത്ഥതയാണോ !
ഒന്ന് വിശദീകരിച്ചാല്‍....
"എന്റെ മനസ്സിലെ വേലിയേറ്റങ്ങള്‍
അവനുത്സവമാണ്
ഒരിക്കലും തിരിച്ചു കിട്ടാത്ത
നിമിഷങ്ങളാണെന്ന്
തിരിച്ചറിഞ്ഞത് മുതല്‍"
തിരിച്ചറിവുകളാണല്ലോ
നമ്മെ പിന്നെ മുന്‍പോട്ടു നയിക്കുന്നത്.
എവിടന്നാ ഹന് നിനക്കീ കറുത്ത് കിട്ടുന്നത്.... ജീവിത യാത്രയില്‍ ചോര്‍ന്നു പോകാതെ സൂക്ഷിക്കുക... നന്മകള് നേര്‍ന്നുകൊണ്ട്....
പ്രിയ സുഹൃത്തെ ....
"ശ്മശാനങ്ങളുടെ
കാവല്‍ക്കാരനാണ്
എന്റെ കൂട്ടുകാരന്
എന്തെന്നാല്‍
---------
എന്റെ മനസ്സിന്റെ താക്കോല്‍
അവന്റെ പക്കലാണ്"-ഈ സൌഹൃദവും അയാളുടെ തൊഴിലും തമ്മിലുള്ള ബന്ധം എന്താണ്.?"എന്തെന്നാല്‍" എന്ന പദമാണ് ഇവിടെ കണ്ഫ്യുഷന് ഉണ്ടാക്കുന്നത്.
നിങ്ങളുടെ മനസിന്റെ താക്കോല്‍ അയാളുടെ പക്കല്‍ ആയതു കൊണ്ടാണോ അയാള്‍ ശ്മശാനം സൂക്ഷിപ്പികാരന്‍ ആയതു? അതോ അയാള്‍ ശ്മശാനം സൂക്ഷിപ്പുകാരന് ആയതുകൊണ്ട് നിങ്ങള്‍ അയാളെ മനസാക്ഷിയുടെ താക്കോല്‍ എല്പ്പിച്ചതാണോ? -കാവ്യ ഭംഗിയുണ്ടെന്നു തോന്നാവുന്ന ഒരു വാക്ക് വാചകങ്ങള്‍ തമ്മിലോ
വരികള്‍ തമ്മിലോ ഉള്ള ബന്ധത്തിന് വേണ്ടി ഉപയോഗിച്ചാല്‍ കവി ഉദ്ദേശിക്കുന്ന അര്‍ഥം കിട്ടിയെന്നു വരില്ല.വെറും വായനയില്‍ ഇത് ശ്രദ്ധിക്കപ്പെടില്ലെങ്കിലും ഗൌരവ വായനയില്‍ ഇത്
ആലോസരമുണ്ടാക്കും..കവിതയുടെ ആശയം നന്നായിട്ടുണ്ട്...ആശംസകള്‍ ..
nice one
Suhruthe vazhi thetiyanu vannathenkilum vannu kazhinju manasilayi vazhi thetiyitilla ennu
Sariyaya vazhiyilanu ethiyathennnarinjath thante kavithakal kandappozhanu
congratulations
Kavalkarante vedana
Post a Comment