.....

10 October 2010

ഉടല്‍പ്രണയം

ഉടല്‍ പ്രണയത്തില്‍
ഉരുകിയൊലിച്ച
രാപ്പനിക്കൂട്ടുകള്‍‍

ചായം തേച്ച
മുഖങ്ങളില്‍ ‍
ചിതറിപ്പടര്‍‍ന്ന
ശ്വാസ വേഗം

നഗരവേഗം
ഉടലിലാര്‍‍ത്ത്
ഇരുട്ടിലൊരു
സര്‍‍പ്പ സീല്‍‍ക്കാരം

ഇരുട്ടൊഴിയുമ്പോള്‍
‍ബാക്കി വരുന്നത്
പ്രതിരോധത്തിന്‍റെ
റബര്‍ വഴികള്‍   

23 comments:

ഹന്‍ല്ലലത്ത് Hanllalath said...

ഇരുട്ടൊഴിയുമ്പോള്‍
‍ബാക്കി വരുന്നത്
പ്രതിരോധത്തിന്‍റെ
റബര്‍ വഴികള്‍

പാവത്താൻ said...

റബറിനു വില കൂടട്ടെ.. :-)

Junaiths said...

കിരാത ബീജം നിറഞ്ഞ റബ്ബര്‍ ഉറകള്‍

അന്ന്യൻ said...

അതേതായാലും നല്ലതാ, “പ്രതിരോധത്തിന്റെ റബ്ബർ വഴികൾ”

ACB said...

കവിത നന്നായി....

Mohamed Salahudheen said...

പ്രതിരോധവും റബ്ബറുമൊക്കെ നാമെന്നേ ഉപേക്ഷിച്ചു. ഇപ്പോ കോണ്ട്രസെപ്റ്റീവ് പില്സിന്റെ കാലമല്ലേ ഹന്,
:)

മൈലാഞ്ചി said...

പ്രണയമില്ലെങ്കില്‍
ഉടലിനോളം കടുപ്പമുള്ള
മരമില്ല വേറെ..

ചുണ്ടുകള്‍കൊണ്ടെത്ര
കൊത്തിയിട്ടും
ശില്പമാകുന്നില്ല
തീരെ...

(വീരാന്‍കുട്ടി)

jayaraj said...

adiyozhukku niranja kavitha. nannayirikkunnu...

Unknown said...

:)

ഷാരോണ്‍ said...

നഗരത്തെ എല്ലാവരും എന്തെ ഇത്ര വെറുക്കുന്നത്???
ഇന്നിന്റെ സംസ്കാരത്തെ അംഗീകരിക്കാന്‍ കവികള്‍ക്കെല്ലാം മടിയാണ്....
ഉടലിനെ മാത്രമേ മനുഷ്യന്‍ എല്ലാക്കാലവും സ്നേഹിച്ചിട്ടുള്ളൂ..
അത് കാലത്തിന്റെയോ..നഗരത്തിന്റെയോ കുറ്റമല്ല...

ശ്രീനാഥന്‍ said...

ലളിതമാണല്ലോ ഇക്കുറി കവിത ഉടല്പ്രണയം കൃത്യം, ഹൻലത്ത്! സന്തോഷം!

Anaswayanadan said...

ഇന്നിന്റ്റെ സംസ്കാരത്തെ നല്ല കണ്ണ് കൊണ്ട് കാണുന്നില്ല എന്നത് കവികളുടെ
ഒരു കഴിവില്ലയ്മയല്ലേ ................

ഉമ്മുഫിദ said...

naked truth !
good one.

സുജനിക said...

പ്രതിരോധത്തിന്‍റെ
റബര്‍ വഴികള്‍

നല്ലൊരു കാവ്യസങ്കൽ‌പ്പം തന്നെ!

രമേശ്‌ അരൂര്‍ said...

സംവേദന ക്ഷമമായ കവിത ..
ആശംസകള്‍

വരവൂരാൻ said...

നന്നായി

Jazmikkutty said...

വരാന്‍ വൈകിയോന്നു സംശയം...
പുതുമയുള്ള പ്രമേയങ്ങള്‍ താങ്കളുടെ കവിതകളെ സുന്ദരമാക്കുന്നു...
ചെറുവാടിയുടെ ഫോളോ ലിസ്റ്റില്‍ നിന്നാണിവിടെ എത്തിയത്)

naakila said...

റബര്‍ വഴികള്‍
kollam

SUJITH KAYYUR said...

Vallathe pollum samooha manass

yousufpa said...

വഴികൾ കൃത്രിമമാകുമ്പോൾ ജനിക്കുന്ന പിള്ളാരും തലതിരിയുന്നവരായി പോകുന്നു.

DonS said...

കവിതയ്ക്ക് വിഷയമാക്കാനെങ്കിലും കളഞ്ഞിട്ടു പോകുന്നതിനെ ഓര്‍ക്കുന്നുണ്ടല്ലോ..

അജേഷ് ചന്ദ്രന്‍ ബി സി said...

"പെണ്ണിനെ വില പേശുന്ന നായകള്‍ക്ക്" എന്ന കവിതയുടെ ഉറവിടം തേടി ഇവിടെ വന്നതാണ്‌..
ഈ കവിതയും നന്നായിട്ടുണ്ട്,,,,,

raadha said...

ഉം..സത്യസന്ധമായ വരികള്‍ ...