.....

17 February 2008

കടലാസ് പൂക്കള്‍

വെയില്‍ നരപ്പിച്ചൊരു
കടലാസ് പൂവ്
നിറങ്ങള്‍ക്കിടയില്‍
വേറിട്ട്‌ കാണാം

കടലാസായത് കൊണ്ട്
വേദനിക്കില്ല

ഇല നേരെ പിടിക്കെടായെന്ന്
തല താഴ്ത്തി നില്‍ക്കെടായെന്ന്
ഏതു വഴിപോക്കനും ശാസിക്കാം

കൈ തരിക്കുമ്പോള്‍
ഇലച്ചുവട് നീറ്റി നോക്കാം

ഒരാളും കടലാസു പൂവിനെ
മണത്തു നോക്കി
കൈവെച്ചു തലോടില്ല .

അച്ഛന്‍ ചെടിയും അമ്മച്ചെടിയും
കാലമാകാതെ
ഉണങ്ങുമ്പോഴാണെത്രെ
പൂച്ചെടികള്‍
കടലാസു ചെടികളാകുന്നത്

17 comments:

ഹന്‍ല്ലലത്ത് Hanllalath said...

അച്ഛന്‍ ചെടിയും അമ്മച്ചെടിയും
കാലമാകാതെ
ഉണങ്ങുമ്പോഴാണെത്രെ
പൂച്ചെടികള്‍
കടലാസു ചെടികളാകുന്നത്

സാബിബാവ said...

നൊമ്പരങ്ങള്‍ ചാലിച്ചെഴുതിയ പോലെ അച്ഛന്‍ ചെടിയും അമ്മച്ചെടിയും
കാലമാകാതെ ഉണങ്ങിയാലും,
വേദനിക്കാതെ കടലാസ് പൂവേ നീ...
ലോകം ഇതാവസാനിക്കും അതൊരു വെളുത്ത സത്യം.
നമുക്കും പോകണം അമ്മ ചെടിയേ ഉണക്കിയ വെയിലിന്‍റെ നാട്ടിലേക്ക്
അപരന്റെ തലോടലില്‍ ലഭിക്കുന്ന സുഖമില്ലെങ്കിലും
നിനക്കുണ്ട്‌ സ്വര്‍ഗം ക്ഷമയുടെ സ്വര്‍ഗം.
ഹന്ന്ലത്ത് വേദനിപ്പിക്കുന്ന വരികള്‍
വല്ലാതെ നൊമ്പരപ്പെടുത്തി

zephyr zia said...

ഒരു പൂച്ചെടിയും കടലാസുചെടിയായി മാറാതിരുന്നെങ്കില്‍...

ബിന്‍ഷേഖ് said...

ഹന്നൂ..
നീ പോകുന്നിടതൊക്കെയും എങ്ങനെ ഇത്രയധികം കടലാസു പൂക്കള്‍ ? ബോംബെയില്‍ ആയത് കൊണ്ടാണോ ?
ഉള്ളിലിരുന്നു വേവുന്ന പൂക്കള്‍ എത്ര വട്ടം അക്ഷരങ്ങളാക്കി പുറത്തേക്കൊഴുക്കിയാലും തീരില്ല,അല്ലെ?
തുടരട്ടെ..

MOIDEEN ANGADIMUGAR said...

അച്ഛന്‍ ചെടിയും അമ്മച്ചെടിയും
കാലമാകാതെ
ഉണങ്ങുമ്പോഴാണെത്രെ
പൂച്ചെടികള്‍
കടലാസു ചെടികളാകുന്നത്

അങ്ങനെയാണോ..?

ശ്രീനാഥന്‍ said...

കടലാസു പൂക്കളെ കാണുമ്പോൾ അവയുടെ സൃഷ്ടിയിൽ എന്തോ ഒരു കുഴപ്പമുണ്ടെന്നു തോന്നിയിട്ടുണ്ട്! ഈ കവിത അത് നന്നായി ഉപയോഗപ്പെടുത്തി, നൊമ്പരപ്പെടുത്തി.

khader patteppadam said...

ഇങ്ങനെ നൊമ്പരപ്പൂക്കളുണ്ടാകുന്നതെങ്ങനെ... ?

റീനി said...
This comment has been removed by the author.
റീനി said...

നിറം മങ്ങുമെങ്കിലും കടലാസുപൂക്കള്‍ പ്രിയംകരമല്ലേ? കരിയാതെ, വാടാതെ, വാടുമ്പോള്‍ എടുത്തെറിയേണ്ടിവരാതെ...
അച്ഛന്‍ ചെടിയും അമ്മച്ചെടിയും
കാലമാകാതെ
ഉണങ്ങുമ്പോള്‍ കടലാസ് ചെടിയാവുമെങ്കിലും
എവര്‍ ലാസ്റ്റിങ്ങ് ആവുന്നു. തിങ്ക് പോസിറ്റിവ്‌!

മുകിൽ said...

nalla kavitha.

കുന്നെക്കാടന്‍ said...

:P

V P Gangadharan, Sydney said...

വരികള്‍ ആഴം തേടുന്നവയാണ്‌. ചെറുതെങ്കിലും ആശയങ്ങള്‍ക്ക്‌ ഗാംഭീര്യമുണ്ട്‌. പ്രശംസനീയം!
ഭാവനയില്‍ തീര്‍ത്തുവെച്ചതിനെ സാക്ഷാത്പ്രതിഷ്ഠാനം നടത്താനുള്ള ധാര്‍മിക സ്വാതന്ത്ര്യം കവികള്‍ക്കുണ്ടോ എന്ന്‌ ഒരു ആത്മപരിശോധന വേണ്ടിവന്നേക്കാം. നല്ല അക്ഷരസമ്പത്ത്‌ ഉണ്ട്‌. അത്‌ പരര്‍ക്ക്‌ നല്‍കുന്നത്‌ യുക്തിപൂര്‍വ്വം തെരഞ്ഞെടുത്തു തന്നെ ആകുമ്പോഴാവും അതി കാമ്യം.

Unknown said...

കടലാസ് പൂക്കള്‍ വെറും കടലാസുകള്‍
അതിനാല്‍
കടലാസ് പൂക്കള്‍ക്ക് വേദനിക്കില്ല
പക്ഷെ ആരോ ഒന്ന് പറിച്ചു എറിഞ്ഞാല്‍ .....
നൊമ്പരപ്പെടുത്തും

ഹന്‍ല്ലലത്ത് Hanllalath said...

സാബി വാവ
വായനയ്ക്കുപരി വരികളുടെ ജീവിതം കണ്ട വാക്കുകള്‍ക്ക് നന്ദി

zephyr zia
അങ്ങനെ പ്രാര്‍ഥിക്കാം
നന്ദി.

ബിന്‍ഷേഖ്
കടലാസ് പൂക്കളും പ്ലാസ്റ്റിക് പൂക്കളും നമുക്ക് ചുറ്റുമുണ്ട്
നോക്കിയാല്‍ കാണാം.

moideen അങ്ങടിമുഗര്‍
നന്ദി


ശ്രീനാഥന്‍
നന്ദി മാഷെ

khader patteppadam
നൊമ്പരം കൂടിക്കൂടി വിഷാദരോഗം ആവുമോയെന്ന പേടി ഉണ്ടാകും ചിലപ്പോള്‍ !

റീനി
അപകര്‍ഷതാ ബോധമുള്ള ഒരു കടലാസ് പൂവും കരിയാതിരിക്കില്ല.
നന്ദി..

V P Gangadharan, Sydney
വായനയ്ക്കും വാക്കുകള്‍ക്കും നന്ദി.
അപ്പോള്‍ താങ്കള്‍ പറയുന്നത് ഭാവനയില്‍ ഉണ്ടാക്കിയ ഒന്ന് വരികളില്‍ ആക്കാന്‍ എഴുതുന്നയാള്‍ക്ക് അവകാശമില്ല എന്നാണോ ?!

MyDreams
യത്തീമെന്നാല്‍ യത്തീം തന്നെയാണ്..!
നന്ദി

സര്‍ദാര്‍ said...

നമ്മളെല്ലാം ഇങ്ങിനെയാണോ....

shafikh said...

amazing poems...i like it..keep it up..bhavukangal!

IAHIA said...

"De gea thumbs up>> Mendy Super Save"