.....

02 September 2011

വേട്ടയുടെ രീതിശാസ്ത്രം

അമ്മയുടെ മുഖമാണെങ്കിലും
കാര്യമാക്കില്ല
ഒറ്റ നോട്ടത്താലൊരു ഭോഗം

മനസ്സിനുള്ളില്‍
നീണ്ടു പോകുന്ന മരുഭൂമി..
കള്ളി മുള്‍ച്ചെടികള്‍ പോലെ
ഉടലാട്ടങ്ങളുടെ മിന്നായങ്ങള്‍..

സുരയ്യ
കളങ്കിതമായ നക്ഷത്രം

ഊറി വരുന്ന സ്വപ്നങ്ങളെ
കോരിയെടുത്ത് നിറച്ചത്..
പ്രണയം പൂത്ത വസന്തത്തിന്
ആത്മാവിനെ ബലി നല്‍കിയത്..

ചിന്തകളുടെ ഗര്‍ഭ പത്രം നീക്കം ചെയ്യാം
എന്നെ തന്നെ വന്ധ്യമാക്കാം
നീയിനിയും
വിഷം പുരട്ടിയ വാക്കെയ്യരുത്

പ്രാര്ഥനകള്‍ക്ക്
പ്രത്യാക്രമണത്തിന്റെ ഭാഷയറിയില്ല
പ്രതിരോധത്തിന്റെയും...!

അക്കങ്ങളിട്ട്
നിരത്തുന്ന വാദങ്ങളില്‍ കുരുങ്ങി
ചിറകു മുറിയുന്നത്‌  കഴുകന്റെതല്ല
സ്വപ്നങ്ങളുടെ ആകാശത്തേക്ക് പറക്കാന്‍ കൊതിച്ച
പാവം പച്ചത്തത്തയുടേതാണ്

പച്ചയുടെ രാഷ്ട്രീയം നീ തിരയും
ഇര കണ്ട നരിയെപ്പോലെ...!

എന്റെ വാക്കുകളുടെ
നാനാര്‍ഥങ്ങളില്‍ പിടി മുറുക്കും

അതിന്റെ
ചുണ്ടുകളുടെ നിറം ചുവപ്പാണെന്നത്
നിനക്കൊരു കാരണമാകാം
ചോരയെയും പച്ചയെയും ബന്ധിപ്പിക്കാന്‍..!

20 comments:

ഹന്‍ല്ലലത്ത് hAnLLaLaTh said...

പ്രാര്ഥനകള്‍ക്ക്
പ്രത്യാക്രമണത്തിന്റെ ഭാഷയറിയില്ല
പ്രതിരോധത്തിന്റെയും...

ജിപ്പൂസ് said...

വരാന്‍ മടിക്കുന്നത് മുറിവേറ്റ് തിരിച്ച് പോകേണ്ടി വരുമല്ലോ എന്നോര്‍ത്താടാ.ഒരു മാറ്റോല്ലാലേ നിനക്ക് :(

കൊമ്പന്‍ said...

കടാരയുടെ മൂര്‍ച്ച വരികള്‍ക്ക്

dilsha said...

nammal endan ennu parayunadayirikkanam nammude sahithyam

ighaneyokke jeevichal nigalkku sneham labikkum ennu kalpichirikkunna vazhikal. adiloodeyallade swayam sneham thedipokubol

swapnaghal polum pradishedam kond avaranam cheyyum


aa vakkukalil olijjum thelijjum sneham nizhalichal polum moolyaghalum chindakalum vyatyasthamaya ee samooham nishkaranam avare pazhikkunnu

oduvil kalayavanikakku maravil marayubol uthamasrgathilekkuyarthunnu

abinadhanaghal..................

raihan7.blogspot.com

alif kumbidi said...

രോഷം തീയമ്പുകളായി തൊടുക്കും വാക്കിന്‍ മുനകള്‍ ..!
തീവ്രം..
ഈ ഭാഷ!
അഭിനന്ദനങ്ങള്‍!

ശ്രീനാഥന്‍ said...

ഗംഭീരമായി. പച്ചയും ചുവപ്പും നാനാർത്ഥങ്ങളും. ഇതു വേട്ടക്കാർ വായിക്കില്ലല്ലോ!

മുകിൽ said...

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..

yousufpa said...

എല്ലാ നിറങ്ങളും ചേർന്നാൽ വെള്ളയാകുമെന്നാണറിവ്. എന്നാൽ ആ രീതി മാറി ചുവപ്പാകുന്നു.


വ്യർത്ഥമാം ജീവിതങ്ങൾ
കലഹിപ്പാൻ നൊയമ്പെടുത്തവർ..

കാഴ്ചക്കാരി. . .reshmaThottunkal said...

പ്രാര്ഥനകള്‍ക്ക്
പ്രത്യാക്രമണത്തിന്റെ ഭാഷയറിയില്ല
പ്രതിരോധത്തിന്റെയും...!

shariyanu alle.....

nannayirikkunnu....

junaith said...

വലിഞ്ഞു മുറുകുന്നു മനസ്സ്....
ഒരു പോറലില്‍ മുഴുവന്‍
വായുവും ചോരയും
ഒലിച്ചു പോകുന്നു...
നീറ്റല്‍ ബാക്കി....

അനില്‍@ബ്ലോഗ് // anil said...

വാക്കുകളുടെ നാനാർത്ഥങ്ങളിൽ പിടിമുറുക്കാം വേണമെങ്കിൽ. :)

അവതാരം said...

ആക്രമിക്കുന്നവര്‍ പ്രാര്‍ഥനകള്‍ (യഥാര്‍ത്ഥ) മറന്നവരും.

മല്ലുണ്ണി said...

manassu kallaya lokam?
abhinandanangal

DEROZIO said...
This comment has been removed by the author.
DEROZIO said...

.......അമ്മയുടെ മുഖമാണെങ്കിലും
കാര്യമാക്കില്ല
ഒറ്റ നോട്ടത്താലൊരു ഭോഗം
......
......Allenkilum Prarthanakalkondu prathirodhikkano Aakramikkaano kazhiyaathavidham vishamayamanu ee lokam...
ee kavithakalile ushnam umitheeyaay uruki sudhamakatte ente ulliloorunna krouryam

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഇത്രേം ക്രൂരമായ വരികള്‍ കണ്ടിട്ടും കേട്ടിട്ടും ഏറെ നാളായി .ഉള്ളം മുറിഞ്ഞോഴുകുന്നത് ചോരയോ കണ്ണുനീരോ ..?

lulu said...

ഗ്രേറ്റ്‌..ella kavithayum vaayikkanamennund pakshe ende kavithakalkk pakvathayillenna ente eppoyatheyum complex drrudappettupokum.......enkilum njaan vaazhikkum............coz ur lines are sso amazing...

Prajil Aman (പ്രജില്‍ അമന്‍) said...

പ്രാര്ഥനകള്‍ക്ക്
പ്രത്യാക്രമണത്തിന്റെ ഭാഷയറിയില്ല
പ്രതിരോധത്തിന്റെയും...!
ചിന്തിക്കേണ്ടിയിരിക്കുന്നു ഇതിനകത്തെ
പ്രത്യാക്രമണം ..!!!
ആശംസകള്‍
അമന്‍

സുലേഖ said...

teevram

എം.കെ.ഖരീം said...

"ചിന്തകളുടെ ഗര്‍ഭ പത്രം നീക്കം ചെയ്യാം
എന്നെ തന്നെ വന്ധ്യമാക്കാം
നീയിനിയും വിഷം പുരട്ടിയ വാക്കെയ്യരുത്"


ഒരു വാക്ക് മറ്റൊരു വാക്കിനെ എതിരിടുന്നത്, ആത്മരതിയുടെ സുഖത്തോടെയാവാം.
ഒരേ പാത്രത്തില്‍ ഉണ്ടവര്‍ പച്ചയിലും ചുവപ്പിലും വേര്‍പെടുന്നത് പുതിയ വിപണിയുടെ സൂത്രവാക്യമാവാം...
മുന്നേ പോകുന്നവള്‍ അമ്മയെങ്കിലെന്ത് മനസാല്‍ വ്യഭിചരിച്ചാല്‍ ആരറിയുന്നു.

മനുഷ്യന്‍, ഒരില മറയായി കിട്ടിയാല്‍....?! മനുഷ്യനും മൃഗവും വേര്‍പെടുന്നത് ഈ നാണം, മാന്യത എന്ന വികാരങ്ങളിലാവാം...